Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightThuravoorchevron_rightഭൂ​മാ​ഫി​യ ഒ​ത്താ​ശ;...

ഭൂ​മാ​ഫി​യ ഒ​ത്താ​ശ; അ​രൂ​രി​ൽ ഇ​രു​ട്ടി വെ​ളു​ക്കു​മ്പോ​ൾ ത​ണ്ണീ​ർ​ത്ത​ടം കരഭൂമി

text_fields
bookmark_border
ചെ​ളി​യും മ​ണ്ണും ഉ​പ​യോ​ഗി​ച്ച് അ​രൂ​ർ മേ​ഖ​ല​യി​ൽ നി​ക​ത്തു​ന്ന നെ​ൽ​വ​യ​ലു​ക​ളി​ലൊ​ന്ന്
cancel
camera_alt

ചെ​ളി​യും മ​ണ്ണും ഉ​പ​യോ​ഗി​ച്ച് അ​രൂ​ർ മേ​ഖ​ല​യി​ൽ നി​ക​ത്തു​ന്ന നെ​ൽ​വ​യ​ലു​ക​ളി​ലൊ​ന്ന്

തു​റ​വൂ​ർ: അ​രൂ​ർ - തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കു​ന്ന ചെ​ളി​യും മ​ണ്ണും ഉ​പ​യോ​ഗി​ച്ച്​ അ​രൂ​ർ മേ​ഖ​ല​യി​ലെ നെ​ൽ​വ​യ​ലു​ക​ളും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും നി​ക​ത്തു​ന്നു.

നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്ന്​ ചെ​ളി നീ​ക്കം ചെ​യ്യാ​ൻ ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​വ​ർ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ൽ അ​ത്​ നെ​ൽ​വ​യ​ലു​ക​ളി​ലും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളി​ലും നി​ക്ഷേ​പി​ക്കു​ന്ന​ത്​ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

ന​മ്പ​ർ പ്ലേ​റ്റു​ക​ൾ മ​റ​ച്ചും വ്യാ​ജ വാ​ഹ​ന ന​മ്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചും രാ​ത്രി​കാ​ല​ങ്ങ​ളി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് നി​ലം നി​ക​ത്ത​ൽ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​ത്. ഒ​രു സെ​ന്‍റി​ന്​ നി​ശ്ചി​ത തു​ക നി​ശ്ച​യി​ച്ചാ​ണ്​ ഭൂ​മി നി​ക​ത്തി ന​ൽ​കു​ന്ന​ത്.

ചെ​ളി​യും പൈ​ലി​ങ്​ വേ​സ്റ്റും നീ​ക്കം ചെ​യ്യാ​ൻ ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​വ​രും ഭൂ​മാ​ഫി​യ​യും ഒ​ത്തു​ചേ​ർ​ന്നാ​ണ് ഇ​ട​പാ​ടു​ക​ൾ. പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ ഒ​ത്താ​ശ​യും ഇ​തി​ന് പി​ന്നി​ലു​ണ്ട്. വി​ര​മി​ച്ച പ​ഞ്ചാ​യ​ത്ത് - റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തി​ന്​ കൂ​ട്ടു നി​ൽ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

പു​ര​യി​ട സ്വ​ഭാ​വ​ത്തി​ലു​ള്ള ഭൂ​മി​യു​ടെ ക​രം തീ​ർ​ത്ത ര​സീ​ത് ഉ​പ​യോ​ഗി​ച്ച് അ​താ​ത് വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​കി റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ളി​ൽ മ​ണ്ണ്​ കൊ​ണ്ടു​പോ​കാ​ൻ പാ​ടു​ള്ളു എ​ന്ന നി​ബ​ന്ധ​ന നി​ല​നി​ൽ​ക്കെ​യാ​ണ് ക​രാ​റു​കാ​ർ ട​ൺ ക​ണ​ക്കി​ന്​ ചെ​ളി​യും മ​ണ്ണും ക​ട​ത്തു​ന്ന​ത്. ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​രൂ​ർ മേ​ഖ​ല​യി​ലെ നെ​ൽ​വ​യ​ലു​ക​ളും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും ഇ​ല്ലാ​താ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ നാ​ട്ടു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wetlandland mafiaAroorAlappuzha News
News Summary - Land mafia conspiracy; wetlands in a glance at Aroor
Next Story