Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightThuravoorchevron_rightഅനധികൃത വാഹന...

അനധികൃത വാഹന പാർക്കിങ്; അപകടം പതിവായി

text_fields
bookmark_border
thuravur parking
cancel
camera_alt

പ​ള്ളി​ത്തോ​ട്-​ചാ​വ​ടി റോ​ഡി​ൽ ക​ള്ളു​ഷാ​പ്പി​ന് സ​മീ​പം അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ

Listen to this Article

തു​റ​വൂ​ർ: മ​ദ്യ​ഷാ​പ്പു​ക​ൾ​ക്കു മു​ന്നി​ലെ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കി​ങ്ങി​ൽ അ​പ​ക​ടം പ​തി​വാ​യി. പ​ള്ളി​ത്തോ​ട് ചാ​വ​ടി റോ​ഡി​ലെ ക​ള്ളു​ഷാ​പ്പു​ക​ളു​ടെ മു​ന്നി​ലും അ​ന്ധ​കാ​ര​ന​ഴി-​പ​ത്മാ​ക്ഷി​ക്ക​വ​ല റോ​ഡി​ലെ വി​ദേ​ശ​മ​ദ്യ ചി​ല്ല​റ വി​ൽ​പ​ന​ശാ​ല​യു​ടെ മു​ന്നി​ലെ വാ​ഹ​ന പാ​ർ​ക്കി​ങ്ങു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച ഉ​ണ്ടാ​യ വ്യ​ത്യ​സ്ത അ​പ​ക​ട​ങ്ങ​ളി​ൽ അ​ഞ്ചോ​ളം പേ​രെ​യാ​ണ് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നൊ​പ്പം മ​ദ്യ​പി​ച്ച്​ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും കു​ത്തി​യ​തോ​ട് പൊ​ലീ​സ് ഇ​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്.

വാ​ഹ​ന പാ​ർ​ക്കി​ങ്​ കാ​ൽ​ന​ട​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ട്​ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. പ​ത്മാ​ക്ഷി ക​വ​ല​ക്ക്​ പ​ടി​ഞ്ഞാ​റു​ള്ള വി​ദേ​ശ​മ​ദ്യ വി​ൽ​പ​ന​ശാ​ല​യു​ടെ മു​ന്നി​ലെ അ​വ​സ്ഥ​യും വ്യ​ത്യ​സ്ത​മ​ല്ല.

വി​ദേ​ശ മ​ദ്യ​ഷാ​പ്പി​ന് കി​ഴ​ക്ക്​​ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യം ഉ​ണ്ടെ​ങ്കി​ലും ലോ​ട്ട​റി​ക്ക​ച്ച​വ​ട​ക്കാ​രും മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​രും ഇ​വി​ടം കൈ​യ​ട​ക്കു​ക​യാ​ണ്. ഇ​ത് ചോ​ദ്യം ചെ​യ്താ​ൽ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യും. ഇ​വി​ട​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്ങി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parking
News Summary - Illegal vehicle parking; Accidents are frequent
Next Story