Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightThuravoorchevron_rightതൊഴിലാളികളുടെ...

തൊഴിലാളികളുടെ താമസകേന്ദ്രത്തിൽ മാലിന്യം; പ്രതിഷേധവുമായി നാട്ടുകാർ

text_fields
bookmark_border
തൊഴിലാളികളുടെ താമസകേന്ദ്രത്തിൽ മാലിന്യം; പ്രതിഷേധവുമായി നാട്ടുകാർ
cancel
camera_alt

കോ​ടം​തു​രു​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​സ​സ്ഥ​ല​ത്തെ

മാ​ലി​ന്യ പ്ര​ശ്ന​ത്തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ക്കു​ന്നു

തു​റ​വൂ​ർ: തു​റ​വൂ​ർ - അ​രൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ കേ​ന്ദ്ര​ത്തി​ൽ സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം പൊ​ട്ടി ഒ​ഴു​കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്ത്.

കോ​ടം​തു​രു​ത്ത് പി.​എ​സ് ക​ട​വി​ന് സ​മീ​പ​മാ​ണ്​ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന​ത്. 60ല​ധി​കം പേ​ർ​ക്ക് താ​മ​സി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ക​ക്കൂ​സ് സം​വി​ധാ​ന​ങ്ങ​ൾ ആ​ധു​നി​ക രീ​തി​യി​ല​ല്ല.

സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം റോ​ഡി​ലേ​ക്കും അ​യ​ല്‍വീ​ടു​ക​ളി​ലേ​ക്കും ഒ​ഴു​കി​ത്തു​ട​ങ്ങി​യി​ട്ട് ര​ണ്ടാ​ഴ്ച​യാ​യി. ദു​ർ​ഗ​ന്ധ​വും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും രൂ​ക്ഷ​മാ​യ​പ്പോ​ൾ സ​മീ​പ​വാ​സി​ക​ൾ പ​രി​ഹാ​ര​ത്തി​ന് അ​ധി​കാ​രി​ക​ളെ സ​മീ​പി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​കാ​തി​രു​ന്ന​പ്പോ​ഴാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.

പി.​എ​സ് ക​ട​ത്തി​ലേ​ക്കു​ള്ള റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നോ സ​മീ​പ​വാ​സി​ക​ള്‍ക്ക് വീ​ട്ടി​ലി​രി​ക്കാ​നോ ക​ഴി​യാ​ത്ത​ത്ര ദു​ര്‍ഗ​ന്ധ​മാ​ണ്. സെ​പ്റ്റി​ക് ടാ​ങ്ക് ലീ​ക്ക് ചെ​യ്ത് അ​യ​ല്‍വീ​ടു​ക​ളി​ലേ​ക്കും സ​മീ​പ​ത്തെ തോ​ടു​ക​ളി​ലേ​ക്കും ഒ​ഴു​കു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അ​ന​ന്തു ര​മേ​ശ്, സി.​പി.​എം നേ​താ​വ് പി.​ഡി. ര​മേ​ശ​നൊ​പ്പം സ്ഥ​ലം സ​ന്ദ​ര്‍ശി​ക്കു​ക​യും ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും നി​ര്‍മാ​ണ​ക്ക​മ്പ​നി അ​ധി​കൃ​ത​രെ​യും ബ​ന്ധ​പ്പെ​ടു​ക​യും പ​രി​ഹാ​രം ഉ​ണ്ടാ​വാ​ത്ത​പ​ക്ഷം വാ​സ​സ്ഥ​ല​ത്തു​നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​പ്പി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. ഇ​തേ തു​ട​ര്‍ന്ന് ക​മ്പ​നി​യു​ടെ ചു​മ​ത​ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ത്തി വ​ലി​യ സെ​പ്റ്റി​ക് ടാ​ങ്ക് സ്ഥാ​പി​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ചു. നി​ല​വി​ലെ മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്നും സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GarbageLocals protestworker accommodation
News Summary - Garbage in worker accommodation; Locals protest
Next Story