ആലപ്പുഴയിൽ സുഹൃത്തുക്കളെ മരിച്ച നിലയിൽ കണ്ടെത്തി; സാനിറ്റൈസർ കഴിച്ചെന്ന് സംശയം
text_fieldsതുറവൂർ: ആലപ്പുഴയിൽ സുഹൃത്തുക്കളായ രണ്ട് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡിൽ തുറവൂർ ചാവടി കൈതവളപ്പിൽ സ്റ്റീഫൻ (48), സുഹൃത്ത് കുത്തിയതോട് പഞ്ചായത്ത് 14-ാം വാർഡ് കൊല്ലശ്ശേരി വീട്ടിൽ ബൈജു (50) എന്നിവരെയാണ് ഇരുവരുടേയും വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനുള്ളിൽ നിന്ന് സാനിറ്റൈസറിെൻറ കുപ്പിയും ഗ്ലാസ്സും കണ്ടെത്തി. സാനിറ്റൈസർ കഴിച്ചതിനെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക വിവരം.
കുത്തിയതോട് പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ തുറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സ്റ്റീഫൻ കൂലിപ്പണിക്കാരനാണ്. പിതാവ് ചാർലി, മാതാവ് ഏലിയാമ്മ. ഭാര്യ: ബേബി. മക്കൾ: ക്രിസ്റ്റീന, സ്റ്റെഫിന.
സ്വകാര്യ മത്സ്യ സംസ്ക്കരണ കമ്പനിയിലെ ഡ്രൈവറാണ് ബൈജു. ഇദ്ദേഹം കടുത്ത പ്രമേഹരോഗി കൂടിയായിരുന്നു എന്ന് ബന്ധുക്കൾ അറിയിച്ചു. കൊല്ലശ്ശേരി വീട്ടിൽ കരുണാകരൻെറയും സരോജിനിയുടേയും മകനാണ്. ഭാര്യ: ഷീജ. ഏക മകൾ അപർണ.

