തുറവൂർ (ആലപ്പുഴ): വയോദമ്പതികളെ വീടുകയറി ആക്രമിച്ചതായി പരാതി. തുറവൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ മനക്കോടംകുന്നേൽ വീട്ടിൽ ജേക്കബ് ജോൺ (75), ഭാര്യ മാർഗരറ്റ് (73) എന്നിവരെ അയൽവാസിയായ യുവാവും സംഘവും മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് പരാതി.
വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇരുവരും തനിച്ചാണ് താമസം. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ നാട്ടുകാർ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ മാർഗരറ്റിന് ഹൃദയാഘാതം ഉണ്ടായതിനാൽ ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അയൽവാസികളായ ഇവർ തമ്മിൽ മുമ്പും വസ്തുസംബന്ധമായും മറ്റും തർക്കങ്ങളും അേതത്തുടർന്ന പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. കുത്തിയതോട് പൊലീസ് കേസെടുത്തു.