Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആളൊഴിഞ്ഞ വീട്ടിൽ...

ആളൊഴിഞ്ഞ വീട്ടിൽ വാറ്റ്​; 20 ലിറ്റർ ചാരായവുമായി മൂന്ന്​ യുവാക്കൾ അറസ്​റ്റിൽ

text_fields
bookmark_border
liqour
cancel
camera_alt

ചാരായവുമായി പിടിയിലായവർ

ആലപ്പുഴ: സൗത്ത് പൊലീസ് സ്​റ്റേഷൻ പരിധിയിൽ ഗുരുമന്ദിരം ചിറമുറക്കൽ കോളനിയിൽനിന്ന്​ വാറ്റ് ഉപകരണങ്ങളും 20 ലിറ്റർ ചാരായവുമായി മൂന്ന്​ യുവാക്കളെ പൊലീസ് ഇൻസ്പെക്ടർ എസ്​.സനലി​െൻറ നേതൃത്വത്തിൽ പിടികൂടി. ചിറമുറയ്ക്കൽ ധനേഷ്, ഇരവുകാട് കൊമ്പത്താൻ പറമ്പ് അപ്പു, പനമ്പറമ്പ് ജയേഷ് എന്നിവരാണ്​ അറസ്​റ്റിലായത്​.

ലോക്​ഡൗണിനെ തുടർന്ന്​ മദ്യം ലഭിക്കാതെ വന്ന ഇവർ കോളനിയിലെ ആളൊഴിഞ്ഞ വീട്ടിൽ ഒത്തുകൂടി രാത്രി ചാരായം വാറ്റുകയായിരുന്നു. പരാതിയെത്തുടർന്ന്​ പ്രദേശം പൊലീസ് ഷാഡോ ടീമി​െൻറ നിരീക്ഷണത്തിലായിരുന്നു. മുമ്പും പല കേസിലും പ്രതികളാണ്​ ഇവരെന്ന്​ പൊലീസ്​ പറഞ്ഞു.

വാറ്റ് ചാരായം ലിറ്ററിന് 2500 മുതൽ 3000 രൂപക്കാണ്​ വിറ്റിരുന്നത്​. എസ്​.ഐ തോമസ് കെ. എക്​സ്​, എസ്​.ഐ കബീർ, എ.എസ്​. ഐ മോഹൻകുമാർ, സീനിയർ സിവിൽ പൊലീസ്​ ഒാഫിസർ പ്രദീപ് പോൾ, സിവിൽ പൊലീസ്​ ഒാഫിസർമാരായ റോബിൻസൺ, അരുൺകുമാർ, പ്രതീഷ് കുമാർ മൈക്കിൾ, അനീഷ് എന്നിവർ ചേർന്നാണ്​ പ്രതികളെ പിടികൂടിയത്​.

Show Full Article
TAGS:arrest liquor 
News Summary - Three youths arrested with 20 liters of liquor
Next Story