Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാൾക്ക് മൂന്ന് വർഷം തടവും പിഴയും
text_fieldsbookmark_border
മാന്നാർ: വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് മൂന്ന് വർഷം തടവും 5000 രൂപ പിഴയും വിധിച്ചു. ചെന്നിത്തല തൃപ്പെരുംതുറ പവിത്ര സദനത്തിൽ അശോകൻ (41) ആണ് പ്രതി. പിഴ നൽകിയില്ലെങ്കിൽ പക്ഷം ഒരു മാസം തടവ് കൂടി അനുഭവിക്കണം.
മാന്നാർ പൊലീസ് 2018ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിക്കാണ് ഹരിപ്പാട് ഫാസ്റ്റ് ട്രാക് പോക്സോ കോടതി ജഡ്ജി കെ. വിഷ്ണു ശിക്ഷ വിധിച്ചത്.
അന്നത്തെ മാന്നാർ പൊലീസ് സബ് ഇൻസ്പെക്ടർ കെ.എൽ മഹേഷിൻെറ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

