കഞ്ചാവുമായി ഒഡിഷ സ്വദേശിയടക്കം മൂന്നുപേര് പിടിയില്
text_fieldsപിടിയിലായ പ്രതികള്
അമ്പലപ്പുഴ: വില്പനക്ക് കൊണ്ടുവന്ന 1700 ഗ്രാം കഞ്ചാവുമായി ഒഡിഷ സ്വദേശിയടക്കം മൂന്നുപേരെ പിടികൂടി. ഒഡിഷ കാണ്ഡുമല് ജില്ലയില് കനൊബ് ഗിരി ദേബാസിസ് നായിക് (26), പുന്നപ്ര കുനയുടെ ചിറ ബിനു (34), പുന്നപ്ര ചിട്ടിക്കാരന്ചിറ വിനീഷ് (35) എന്നിവരെയാണ് പുന്നപ്ര പൊലീസ് സ്റ്റേഷന് ഓഫിസര് മഞ്ജുദാസിന്റെ നേതൃത്വത്തില് പുന്നപ്രയിലെ ലോഡ്ജില്നിന്ന് അറസ്റ്റ് ചെയ്തത്.
മൂന്നംഗസംഘം ബാഗുമായി ലോഡ്ജിലേക്ക് കയറുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര് വിവരമറിയിച്ചതിനെ തുടര്ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ദേബാസിസ് നായിക്കാണ് ഇതരസംസ്ഥാനങ്ങളില്നിന്നും കഞ്ചാവ് എത്തിക്കുന്നത്. ഇതിനുള്ള പണം നല്കുന്നത് വിനീഷും ബിനുവുമാണ്. ഇവര് പിന്നീട് കഞ്ചാവ് ചെറിയ പൊതികളിലാക്കി ആവശ്യക്കാര്ക്ക് എത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ചൊവ്വാഴ്ച കോടതിയില് ഹാജരാക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

