ആയിരങ്ങൾ കടപ്പുറത്തേക്ക് ഒഴുകി; ഇന്ത്യന്‍ സ്വച്ഛത ലീഗ് കാമ്പയിന് തുടക്കം
text_fieldsനഗരസഭയുടെ നേതൃത്വത്തിൽ ആലപ്പി റോവേഴ്സ് ഇന്ത്യൻ സ്വച്ഛത ലീഗ് 2.0 കാമ്പയിന് തുടക്കമിട്ട് ആലപ്പുഴ ബീച്ചിൽ ശുചിത്വപ്രതിജ്ഞയെടുക്കുന്ന യുവാക്കൾ
ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തിൽ ആലപ്പി റോവേഴ്സ് ഇന്ത്യൻ സ്വച്ഛത ലീഗ് 2.0 കാമ്പയിന് ആയിരങ്ങൾ പങ്കാളികളായ ശുചിത്വ പ്രതിജ്ഞതോടെ തുടക്കമായി. അഡ്വ. എ.എം. ആരിഫ് എം.പി ശുചിത്വ പ്രതിജ്ഞ ചൊല്ലി ബീച്ച് റണ്‍ ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്, നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ, വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ.എസ്. കവിത, അര്‍ജുന പി.ജെ. ജോസഫ്, സംഗീത സംവിധായകന് ഗോപീസുന്ദര്‍, നഗരസഭ ബ്രാൻഡ് അംബാസഡര്‍ ആഷ്ലിൻ അലക്സാണ്ടര്‍, അഡ്വ. കുര്യന് ജയിംസ്, വി.ജി. വിഷ്ണു, വിവിധ കക്ഷിനേതാക്കള്‍, കൗണ്‍സിലര്‍മാര്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍ അടക്കം കാമ്പയിന് നേതൃത്വം നല്കി. ബീച്ചില്‍ അവശേഷിച്ച മാലിന്യം നീക്കി മാസ് ക്ലീനിങും സംഘടിപ്പിച്ചു.
മാലിന്യമുക്ത നഗരങ്ങൾക്കുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ യുവാക്കളെ മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ആലപ്പുഴ ബീച്ച്, ഫിനിഷിങ് പോയന്റ്, സ്റ്റാര്‍ട്ടിങ് പോയന്റ് എന്നീ കേന്ദ്രങ്ങളില്‍ മാസ് ക്ലീനിങ് അടക്കമുള്ള കാമ്പയിനുകളും കോളജുകള്‍, പൊതുഇടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഫ്ലാഷ്മോബ്, സെല്‍ഫി പോയന്റ് എന്നിവ ഒരുക്കി പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. ഈമാസം 17ന് ബീച്ചില്‍ മെഗാ ഇവന്റ് ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

