Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇക്കുറി...

ഇക്കുറി ത്രിമൂർത്തികളുടെ വോട്ടും പെട്ടിയിൽ വീഴും

text_fields
bookmark_border
ഇക്കുറി ത്രിമൂർത്തികളുടെ വോട്ടും പെട്ടിയിൽ വീഴും
cancel

ആ​റാ​ട്ടു​പു​ഴ: ഒ​രു​മി​ച്ച് സ്വ​ന്ത​മാ​ക്കി​യ മൂ​ന്ന് ക​ന്നി​വോ​ട്ടി​ൽ പെ​ട്ടി​യി​ൽ വീ​ണ​ത് ഒ​രെ​ണ്ണം മാ​ത്രം. ഇ​ക്കു​റി മൂ​ന്നി​ൽ മൂ​ന്നും പെ​ട്ടി​യി​ൽ വീ​ഴും. ആ​റാ​ട്ടു​പു​ഴ മു​ണ്ട​ക​ത്തി​ൽ ബി​നു-​മ​ഞ്ജു ദ​മ്പ​തി​ക​ളു​ടെ 21 വ​യ​സ്സു​ള്ള മൂ​വ​ർ സ​ഹോ​ദ​രി​മാ​രാ​യ അ​ഞ്ജ​ലി​യും ആ​തി​ര​യും അ​തു​ല്യ​യു​മാ​ണ് ഇ​ക്കു​റി ഒ​ന്നി​ച്ച്​ വോ​ട്ടു​ചെ​യ്യു​ക. ക​ഴി​ഞ്ഞ പാ​ർ​ല​മെൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ്​ മൂ​വ​ർ​ക്കും വോ​ട്ട് സ്വ​ന്ത​മാ​യ​ത്. മു​തു​കു​ള​ത്തെ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ഫി​സി​യോ തെ​റ​പ്പി​സ്​​റ്റാ​യി ജോ​ലി ചെ​യ്യു​ന്ന ആ​തി​ര ക​ന്നി​വോ​ട്ട് ചെ​യ്തു.

ബം​ഗ​ളൂ​രു​രി​ൽ ആ​യു​ർ​വേ​ദ ഫി​സി​യോ തെ​റ​പ്പി​സ്​​റ്റാ​യ അ​ഞ്ജ​ലി​ക്കും അ​തു​ല്യ​ക്കും നാ​ട്ടി​ലെ​ത്താ​ൻ ക​ഴി​യാ​തി​നാ​ൽ ക​ന്നി​വോ​ട്ട് മു​ട​ങ്ങി​യ​തി​െൻറ സ​ങ്ക​ടം ഇ​പ്പോ​ഴു​മു​ണ്ട്. കോ​വി​ഡ്​ കാ​ല​മാ​യ​തി​നാ​ൽ മൂ​വ​രും നാ​ട്ടി​ലു​ണ്ട്. മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ പി​റ​ന്ന മൂ​ന്ന് സ​ഹോ​ദ​രി​മാ​ർ രൂ​പ​ത്തി​ലും സ്വ​ഭാ​വ​ത്തി​ലും വ്യ​ത്യാ​സ​മി​ല്ലാ​ത്ത ഇ​വ​രു​ടെ പാ​ർ​ട്ടി​യും ഒ​ന്നാ​ണ്.

Show Full Article
TAGS:panchayat election 2020 
News Summary - This time the votes of the trinity will also fall in the box
Next Story