Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightത​ഴു​പ്പു...

ത​ഴു​പ്പു ഗ്രാ​മ​ത്തി​ലെ കു​റു​മ്പി​കാ​യ​ലി​ൽ ഇ​ത് കൊ​റ്റി​ക്കാ​ലം

text_fields
bookmark_border
ത​ഴു​പ്പു ഗ്രാ​മ​ത്തി​ലെ കു​റു​മ്പി​കാ​യ​ലി​ൽ ഇ​ത് കൊ​റ്റി​ക്കാ​ലം
cancel
camera_alt

ത​ഴു​പ്പ് ഗ്രാ​മ​ത്തി​ൽ വി​രു​ന്നെ​ത്തി​യ കൊ​റ്റി​ക്കൂ​ട്ടം

തു​റ​വൂ​ർ: പ്ര​കൃ​തി മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​ൻ ത​ഴു​പ്പി​ലേ​ക്ക് എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് വി​വി​ധ​യി​നം പ​ക്ഷി കൂ​ട്ട​ങ്ങ​ളെ​കൂ​ടി ക​ണ്ട് മ​ട​ങ്ങാം. കു​ത്തി​യ​തോ​ടി​നും കോ​ടം​തു​രു​ത്തി​നും ത​ഴു​പ്പി​നും ഇ​ട​യി​ലാ​യു​ള്ള കു​റു​മ്പി കാ​യ​ലി​ലാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് കൊ​ക്കും ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളും വി​രു​ന്നെ​ത്തി​യ​ത്. ജ​നു​വ​രി, ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​ണ് പ​ക്ഷി​ക്കൂ​ട്ടം എ​ത്തു​ന്ന​ത്. ഉ​പ്പി​ന്റെ കാ​ഠി​ന്യ​ത്താ​ൽ ചീ​യു​ന്ന പൊ​ള​പ്പാ​യ​ലി​ലു​ള്ള പു​ഴു​ക്ക​ളും കാ​യ​ലി​ലെ ചെ​റു​മീ​നു​ക​ളും തേ​ടി​യാ​ണ് ഇ​വ കൂ​ട്ട​മാ​യി വ​രു​ന്ന​ത്. ച​ങ്ങ​രം പാ​ട​ശേ​ഖ​ര​ത്തി​ൽ​നി​ന്ന് എ​ത്തു​ന്ന പ​ക്ഷി​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് പ്രി​യ​പ്പെ​ട്ട​താ​കു​ന്ന​ത് ഇ​വി​ടു​ത്തെ ആ​വാ​സ വ്യ​വ​സ്ഥ​യും ഭ​ക്ഷ​ണ ല​ഭ്യ​ത​യു​മാ​ണ്. എ​ല്ലാ​വ​ർ​ഷ​വും വി​വി​ധ​യി​നം ദേ​ശാ​ട​ന പ​ക്ഷി​ക​ളാ​ണ് ഇ​വി​ടേ​ക്ക് പ​റ​ന്നെ​ത്തു​ന്ന​ത്.

രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​ണ് പ​ക്ഷി​ക​ളെ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. വെ​യി​ൽ ക​ന​ക്കു​ന്ന​തോ​ടെ മ​ര​ക്കൊ​മ്പു​ക​ളി​ലും കു​റ്റി കാ​ടു​ക​ളി​ലു​മാ​യി ഇ​വ നി​ല​യു​റ​പ്പി​ക്കും. സ്വ​ച്ഛ​മാ​യ അ​ന്ത​രീ​ക്ഷ​വും പ്ര​കൃ​തി ഭം​ഗി​ക്കൊ​പ്പം സ​ദാ​സ​മ​യ​വും പ​റ​ന്നു​ല്ല​സി​ക്കു​ന്ന കി​ളി​ക​ളും പ​രു​ന്തും കൊ​ക്കും കു​രു​വി​ക​ളും ത​ഴു​പ്പ് ഗ്രാ​മ​ത്തി​ന്റെ മ​നോ​ഹ​ര കാ​ഴ്ച​ക​ളാ​ണ്. വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളു​മാ​യ സ​ഞ്ചാ​രി​ക​ളെ ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​ൽ പ​ക്ഷി​ക്കൂ​ട്ട​ങ്ങ​ളും ഒ​രു ഘ​ട​ക​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsalapppuzha
News Summary - This is the time of the year at Kurumbikayal in Thazhuppu village.
Next Story