വികസനപ്രവര്‍ത്തനത്തിൽ ഒരു രൂപയുടെ പോലും അഴിമതിയില്ല –മന്ത്രി ജി. സുധാകരൻ
text_fieldsപൊടിയാടി -തിരുവല്ല റോഡിെൻറ നിര്‍മാണ പ്രവർത്തനോദ്ഘാടനം പൊടിയാടിയില്‍ മന്ത്രി ജി. സുധാകരന് നിര്‍വഹിക്കുന്നു
ആലപ്പുഴ: ഒരുരൂപയുടെ പോലും അഴിമതി ഇല്ലാതെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് മന്ത്രി ജി. സുധാകരന്. രാഷ്ട്രീയ കാരണങ്ങള്‍ പറഞ്ഞ് ഒരുപദ്ധതി പോലും നടത്താതിരിക്കില്ല. എല്ലാവരെയും ഒരുപോലെ കണ്ട് ന്യായമായ അവകാശങ്ങളും ആവശ്യങ്ങളും പരിഹരിച്ചും പരിഗണിച്ചുമാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴ-തിരുവല്ല റോഡിെൻറ രണ്ടാംഘട്ടമായ പൊടിയാടി-തിരുവല്ല റോഡിെൻറ നിര്‍മാണപ്രവൃത്തികളുടെ ഉദ്ഘാടനം പൊടിയാടിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തിരുവല്ല മുനിസിപ്പല്‍ ചെയര്മാന് ആര്. ജയകുമാര്‍, ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പന്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനില്‍ കുമാര്‍, അഡ്വ. ആര്. സനല്‍കുമാര്‍, അലക്സ് കണ്ണമല, പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ബി. വിനു തുടങ്ങിയവര്‍ പങ്കെടുത്തു.

