ശങ്ക തോന്നിയാലോ! ബോട്ട് യാത്രക്കാരുടെ ആശങ്കക്ക് അഞ്ചാണ്ട്
text_fieldsആലപ്പുഴ ബോട്ട് സ്റ്റേഷനിലെ പ്രവർത്തിക്കാത്ത ടോയ്െലറ്റും വർഷങ്ങളായുള്ള അറിയിപ്പും
കുട്ടനാട്: ആലപ്പുഴയിലെ ബോട്ട് സ്റ്റേഷനിൽ അഞ്ചു വർഷമായി ടോയ്ലെറ്റില്ല. 2018 ലെ പ്രളയത്തിൽ തകർന്ന ടോയ്ലെറ്റ് നന്നാക്കാനോ പുതിയത് നിർമിക്കാനോ ജലഗതാഗത വകുപ്പ് തയാറാകാത്തത് കുട്ടനാട്ടിലെ യാത്രക്കാരെ വലക്കുന്നു.ആലപ്പുഴ സ്റ്റേഷനിൽ ബോട്ടിനായി കാത്തിരിക്കുന്നവരും തിരക്കുള്ള ബോട്ടിൽ കുട്ടനാട്ടിൽനിന്ന് ആലപ്പുഴയിലേക്ക് യാത്ര ചെയ്യുന്നവരുമാണ് ടോയ്ലെറ്റില്ലാത്തതുമൂലം വെട്ടിലാകുന്നത്.
സ്കൂൾ കുട്ടികളും സ്ത്രീകളും സ്റ്റേഷനിൽ കട നടത്തുന്നവരുമെല്ലാം ഒരുപോലെ ബുദ്ധിമുട്ടുകയാണ്. യാത്രക്കാർ നിരവധി തവണ ഡയറക്ടർക്കും സ്റ്റേഷൻ മാസ്റ്റർക്കും പരാതിയും നിവേദനവും നൽകിയെങ്കിലും നടപടിയുമുണ്ടായിട്ടില്ല. സ്റ്റേഷനോട് ചേർന്ന ഇ ടോയ് ലെറ്റും പൂട്ടിയിട്ടിരിക്കുകയാണ്.
ശങ്ക തീർക്കാൻ ഓട്ടോറിക്ഷ പിടിച്ച് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെ ടോയ് ലെറ്റിലേക്ക് പോകേണ്ട അവസ്ഥയാണ് ബോട്ട് യാത്രക്കാർക്ക്.ബോട്ട് സ്റ്റേഷനിൽ കട നടത്തുന്നവരിൽ പലർക്കും ക്യത്യമായി ടോയ്ലെറ്റിൽ പോകാത്തത് മൂലം ശാരീരിക ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. പുതിയ ബോട്ട് വാങ്ങാൻ തിടുക്കം കാണിക്കുന്നവർ യാത്രക്കാരെ മറന്ന് പ്രവർത്തിക്കുന്നതിന് ഉദാഹരണമാണ് അഞ്ച് വർഷമായ ടോയ്ലെറ്റ് ദുരന്തമെന്ന് യാത്രക്കാർ പറയുന്നു. 2018 മുതൽ നിർമാണ പ്രവൃത്തികൾ നടക്കുന്നുവെന്ന ബോർഡും ഇവിടെയുണ്ട്. അക്ഷരം മങ്ങുമ്പോൾ പുതിയത് ഇങ്ങനെയെഴുതിവെക്കാൻ തുടങ്ങിയിട്ടും വർഷംഅഞ്ചായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

