മോഷണം; ദമ്പതികൾ ചമഞ്ഞ് വീട്ടുജോലിക്കുനിന്ന കമിതാക്കൾ പിടിയിൽ
text_fieldsപിടിയിലായ സുജയും ജിജോയും
ആലപ്പുഴ: ദമ്പതികൾ ചമഞ്ഞ് വീട്ടുജോലിക്കു നിന്ന കമിതാക്കളെ മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. കോട്ടയം പാറത്തോട് പോത്തല വീട്ടിൽ ജിജോ (38), മുണ്ടക്കയം കാര്യാട്ട് വീട്ടിൽ സുജ ബിനോയ് (43) എന്നിവരാണ് അർത്തുങ്കൽ പൊലീസിന്റെ പിടിയിലായത്.
എറണാകുളം ഇടപ്പള്ളി നോർത്ത് പോണേക്കര മീഞ്ചിറ റോഡിൽ പി.ഡബ്ല്യു.ആർ എ 83ൽ ഷിജി ജിനേഷിന്റെ ആലപ്പുഴ ചെത്തി തോട്ടപ്പിള്ളി വീട്ടിൽ ജോലിക്കു നിന്നവരാണ് ഇവർ. ഇവിടെനിന്ന് സ്വർണം, ഗ്യാസ് സിലണ്ടറുകൾ, ഇരുമ്പ് ഗേറ്റ്, വാഹനത്തിന്റെ സ്റ്റെപ്പിനി ടയർ, ലാപ്ടോപ്, ഓടിന്റെയും മറ്റും പാത്രങ്ങൾ, തുണിത്തരങ്ങൾ, കാർപ്പറ്റുകൾ തുടങ്ങിയവ മോഷ്ടിച്ച സംഭവത്തിലാണ് ഇരുവരും പിടിയിലാകുന്നത്. ഭർതൃമാതാവിനെ സംരക്ഷിക്കാനും വീട്ടുജോലിക്കുമായി ദമ്പതികളെ ആവശ്യപ്പെട്ട് ഷിജി പത്രപരസ്യം കൊടുത്തിരുന്നു.
ഇതുകണ്ടാണ് ദമ്പതികൾ ചമഞ്ഞ് ഇരുവരുമെത്തിയത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഷിജിയുടെ ഭർത്താവ് മകളുടെ വിവാഹത്തിനും മറ്റുമായി നാട്ടിൽ എത്തിയപ്പോഴാണ് മോഷണം കണ്ടെത്തിയത്. മോഷണമുതലുകളിൽ സ്വർണം, പണയംവെച്ച മാരാരിക്കുളത്തെ സ്വകാര്യ ഫിനാൻസിൽനിന്നു പിടിച്ചെടുത്തു. 5,32,500 രൂപ വിലവരുന്ന സാധനങ്ങളാണ് മോഷ്ടിച്ചു വിൽപന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

