തീരസദസ്സുകൾക്ക് ആലപ്പുഴയിൽ തുടക്കം
text_fieldsആലപ്പുഴ: സൂനാമിബാധിത പ്രദേശങ്ങളായ ആലപ്പാട്, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ എന്നിവിടങ്ങളിലെ തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകി പരിഹാരം തേടുമെന്ന് മന്ത്രി സജി ചെറിയാൻ. ജില്ലയിലെ തീരസദസ്സുകളുടെ ഉദ്ഘാടനം ഹരിപ്പാട് നിയോജക മണ്ഡലത്തിലെ ആറാട്ടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഫിഷറീസ് വകുപ്പുവഴി മാത്രം ഏഴു വർഷംകൊണ്ട് 11,000 കോടി സർക്കാർ മത്സ്യത്തൊഴിലാളി മേഖലയിൽ ചെലവഴിച്ചു. തോട്ടപ്പള്ളി ഹാർബറിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി 148 കോടിയുടെ ഡി.പി.ആർ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിലെ ചികിത്സയുമായി ബന്ധപ്പെട്ട് 58 അപേക്ഷകൾ ലഭിച്ചതിൽ എല്ലാവർക്കും 5000 രൂപ വീതം അനുവദിച്ചതായും മന്ത്രി യോഗത്തിൽ പറഞ്ഞു.
രമേശ് ചെന്നിത്തല എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കലക്ടർ ഹരിത വി. കുമാർ, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അംബുജാക്ഷി, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി രാജു, ജില്ല പഞ്ചായത്ത് അംഗങ്ങളായ ടി.എസ്. താഹ, ജോൺ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. വിനോദ് കുമാർ, ഒ. സൂസി, അശ്വതി തുളസി, വാർഡ് അംഗങ്ങളായ മൈമൂനത്ത് ഫഹദ്, പ്രസീദ സുധീർ, അഡീ. ഡയറക്ടർ ഫിഷറീസ് എൻ.എസ്. ശ്രീലു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ. രമേഷ് ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

