വള്ളികുന്നം: മുടി വെട്ടാൻ പോയി മടങ്ങുകയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി മർദിച്ചു. കാമ്പിശ്ശേരി ഹമീദിയ മൻസിൽ റംഷാദിനും (28), സുഹൃത്ത് സാദിഖിനുമാണ് മർദനമേറ്റത്. തലക്കും വാരിയെല്ലിനും പരിക്കേറ്റ ഇരുവരെയും കായംകുളം താലൂക്ക് ആശുപതിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ വള്ളികുന്നം മലമേൽ ചന്തക്ക് സമീപം ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. യുവാക്കൾ സഞ്ചരിച്ച ബൈക്കിന് കുറുകെ വാഹനം നിർത്തിയ ശേഷം കല്ല് ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു.
കൊലപാതകം ഉൾെപ്പടെ നിരവധി കേസുകളിൽ പ്രതിയായ വള്ളികുന്നം സ്വദേശി സുനിലും കണ്ടാലറിയാവുന്ന മറ്റൊരാളുമാണ് മർദിച്ചതെന്ന് പരിക്കേറ്റ യുവാക്കൾ പൊലീസിന് മൊഴി നൽകി.