ആലപ്പുഴ: കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി. ആലപ്പുഴ മുനിസിപ്പല് ലജനത്ത് വാര്ഡില് തൈപ്പറമ്പ് മൂലയില് സനീറിനെയാണ് (പട്ടാളം സനീര്-26) നാടുകടത്തിയത്.
ആലപ്പുഴ സൗത്ത്, പുന്നപ്ര സ്റ്റേഷനുകളിൽ നരഹത്യാശ്രമം, ലഹള, കൈയേറ്റം, പിടിച്ചുപറിക്കൽ തുടങ്ങിയ അഞ്ചിലധികം കേസുകളുണ്ട്. നിലവില് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളായ എട്ടുപേരെ കലക്ടറുടെ ഉത്തരവിൽ സെന്ട്രല് ജയിലില് കരുതല് തടങ്കലില് പാര്പ്പിച്ചിട്ടുണ്ടെന്ന് ആലപ്പുഴ ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് അറിയിച്ചു.