ആലപ്പുഴ: വാടക വീട്ടിൽ താമസിച്ചു വന്ന യുവതി പലരിൽ നിന്നും പണവും സ്വർണ്ണവുമായി ലക്ഷങ്ങൾ തട്ടിയെടുത്തു മുങ്ങിയതായി പരാതി. മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിൽ ചെന്നിത്തല - തൃപ്പെരുംന്തുറ ഒരുപ്രം അഞ്ചാം വാർഡിൽ വിവിധയിടങ്ങളിൽ വാടകവീടുകളിൽ മാറി മാറി താമസിച്ചുവന്ന അമ്പിളി ശരണവനാണ് തട്ടിപ്പ് നടത്തിയത്. ഇലമ്പിലാത്ത് പടീറ്റതിൽ പരേതനായ ചന്ദ്രന്‍റെ കെട്ടിട നിർമ്മാണ തൊഴിലാളിയായ -ഭാര്യ തങ്കമണി വീടു നിർമ്മിക്കുന്നതിനായി സ്വരൂപിച്ചതും തനിക്കും മകനും ലഭിച്ച പെൻഷൻ തുക, കുടുംബശ്രീ, മൈക്രോ ഫിനാൻസ് മുഖേനയും എടുത്ത വായ്പകളുമടക്കം പല തവണകളായി അഞ്ചര ലക്ഷം രൂപയും , കല്യാണത്തിനു പോകാനാണെന്നു പറഞ്ഞ് രണ്ടര പവന്‍റെ മുത്തുമാല , ഒന്നരപവൻ വരുന്ന രണ്ടു മോതിരങ്ങളുമാണ് തട്ടിയെടുത്തി്.
ചെറുമകനെ ട്യൂഷൻ പഠിപ്പിക്കാനായി എത്തിയ പരിചയത്തിലാണ് മകനെ പഠിപ്പിക്കുവാനും , ഭർത്താവിന്‍റെ ചികിൽസക്കായിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് ഇത്രയുമധികം കബളിപ്പിക്കലുകൾ നടത്തിയത്. അകന്നബന്ധുവായ ,ചൈത്രത്തിൽ രവീന്ദ്രൻ നായരുടെ ഭാര്യ രാജേശ്വരിയമ്മയുടെയും , വിധവയായ സഹോദരി ബിന്ദു വർഗീസ്, എന്നിവരുടെ പക്കൽ നിന്നും മൂന്നുതവണയായി ഭൂമി വിറ്റ തും, സ്വർണ്ണം പണയപ്പെടുത്തിയതുമുൾപ്പടെ 5 ലക്ഷം രൂപ ബാങ്കു പലിശ നൽകാമെന്ന് വ്യാമോഹിപ്പിച്ച് കൈക്കലാക്കിയത്. രണ്ടു തവണ പലിശയടച്ചതല്ലാതെ മറ്റൊന്നുo തന്നെ നൽകിയില്ല. സ്ഥലത്തില്ലാത്ത ഇവരെ ഫോണിൽ ബന്ധപ്പെടുവാനായി പലകുറി ശ്രമിച്ചിട്ടും സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണ്.
81-ാം നമ്പർ അഠങ്കണവാടി ഹെൽപ്പറായ പുത്തുവിളപ്പടി വാലാടത്ത് വടക്കേതിൽ ഷീലാകുമാരി സ്വർണ്ണം പണയം വെച്ച അര ലക്ഷം രൂപയാണ് കയ്യിൽ നിന്നും ഒരു മാസത്തെ അവധി പറഞ്ഞ് കൈക്കലാക്കിയത്. . കഴിഞ്ഞ മാസം 19നു രഹസ്യമായി എല്ലാസാധനസാമഗ്രികളുമായിസ്ഥലംവിട്ടുകയായിരുന്നു.സൻജീവനി കൂടുംബശ്രീയുൾപ്പടെ ഒട്ടനവധിയാളുകൾ തട്ടിപ്പിനിരയായി . പലരും അഭിമാനക്ഷതം ഭയന്ന് പരാതിയുമായി രംഗത്തു വരാൻ വിസമ്മതിക്കുന്നു. നവ മാധ്യമങ്ങളിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാപകമായ പ്രചാരണങ്ങൾ സജീവമായി നിലനിക്കുമ്പോഴും പൊലീസിന്‍റെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടാവുന്നില്ലെന്നും ആക്ഷേപമുണ്ട്.