Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓട്ടത്തിനിടെ വാൻ...

ഓട്ടത്തിനിടെ വാൻ കത്തിനശിച്ചു; ഡ്രൈവർക്ക്​ പൊള്ളലേറ്റു

text_fields
bookmark_border
van
cancel
camera_alt

വാനിലെ തീപിടിത്തം അ​ഗ്​​നി​ര​ക്ഷ​ാ​സേ​ന അ​ണ​യ്​​ക്കു​ന്നു

ആ​ല​പ്പു​ഴ: ബൈ​പാ​സ് മേ​ൽ​പാ​ല​ത്തി​ൽ ഓ​ട്ട​ത്തി​നി​െ​ട വാൻ തീ​പി​ടി​ച്ച്​ ന​ശി​ച്ചു. ഡ്രൈ​വ​ർ​ക്ക്​ പൊ​ള്ള​ലേ​റ്റു. വാനോടി​ച്ചി​രു​ന്ന ആ​ല​പ്പു​ഴ ഇ​ര​വു​കാ​ട് വാ​ർ​ഡി​ൽ ചെ​ള്ളാ​ട്ട് ചി​റ​യി​ൽ ജെ. ​ജി​ഷ്ണു​വി​നാ​ണ്​ (24) പൊ​ള്ള​ലേ​റ്റ​ത്.തി​ങ്ക​ളാ​ഴ്​​ചയായിരുന്നു സം​ഭ​വം. തു​മ്പോ​ളി ഭാ​ഗ​ത്തു​നി​ന്ന് ക​ള​ർ​കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യ വ​ഴി​ച്ചേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ഹാ മാ​ർ​ക്ക​റ്റി​ങ്​ ക​മ്പ​നി​യു​ടെ വാ​ഹ​ന​ത്തി​നാ​ണ്​ തീ​പി​ടി​ച്ച​ത്.

ക​മ്പ​നി​യു​ടെ ഇ​ല​ക്​​ട്രോ​ണി​ക്​ സാ​ധ​ന​ങ്ങ​ൾ ച​ങ്ങ​നാ​ശ്ശേ​രി​യി​ലേ​ക്ക്​ മാ​റ്റു​ന്ന​തി​െൻറ ഭാ​ഗ​മാ​യി പോ​യ വാ​ഹ​ന​ത്തി​െൻറ ബാ​റ്റ​റി​വെ​ച്ച പി​ൻ​ഭാ​ഗ​ത്തു​നി​ന്ന്​ ശബ്​ദം കേൾക്കുക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ പ​രി​ശോ​ധ​ന​യി​ൽ കാ​റി​ൽ തീ​പ്പൊ​രി​ക​ണ്ട്​ റോ​ഡ​രി​കി​ലേ​ക്ക്​ ഒ​തു​ക്കി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ്​ ജി​ഷ്​​ണു​വി​െൻറ കൈ​ക്ക്​ പൊ​ള്ള​ലേ​റ്റ​ത്. കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ആ​ല​പ്പു​ഴ​യി​ൽ​നി​ന്നെ​ത്തി​യ അ​ഗ്​​നി​ര​ക്ഷ​ാ​സേ​ന​യാ​ണ്​ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ബൈ​പാ​സി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​ത​ത​ട​സ്സ​മു​ണ്ടാ​യി.

ആ​ല​പ്പു​ഴ സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഡി. ​ബൈ​ജു, അ​സി. സ്​​േ​റ്റ​ഷ​ൻ ഓ​ഫി​സ​ർ ആ​ർ. ഗി​രീ​ഷ്, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്ക്യു ഓ​ഫി​സ​ർ എ​സ്.​കെ. സ​ലീം​കു​മാ​ർ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firedrivervan
News Summary - The van caught fire during the race; The driver suffered burns
Next Story