സംസ്ഥാന ബീച്ച് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം
text_fieldsആലപ്പുഴ: ജില്ല ഫുട്ബാൾ അസോസിയേഷൻ, അത്ലറ്റികോ ഡി ആലപ്പി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പ്രഥമ അന്തർ ജില്ല-സംസ്ഥാന ബീച്ച് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച ആലപ്പുഴ ബീച്ചിൽ തുടക്കമാകും. എട്ടിനാണ് സമാപനം.രാവിലെയും രാത്രിയിലും 6.30 മുതൽ നടക്കുന്ന മൂന്നു മത്സരങ്ങളിൽ വിവിധ ജില്ല ടീമുകൾ പങ്കെടുക്കും. രാത്രിയിൽ ഫ്ലഡ്ലൈറ്റിലാണ് മത്സരം. 12 മിനിറ്റ് വീതം 36 മിനിറ്റാണ് മത്സരം. പ്രഥമ ബീച്ച് സോക്കറിൽ കാസർകോട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലയിലെ ടീമുകൾ മാറ്റുരക്കും.
തിങ്കളാഴ്ച രാവിലെ 6.30ന് ആദ്യമത്സരത്തിൽ കാസർകോട് പത്തനംതിട്ട ജില്ലയെ നേരിടും. വൈകീട്ട് 6.30ന് എ.എം. ആരിഫ് എം.പി ഉദ്ഘാടനം നിർവഹിക്കും.സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ. ജോസഫ് മുഖ്യാതിഥിയാകും.
ഈ ചാമ്പ്യൻഷിപ്പിൽനിന്നാണ് ഗോവയിൽ നടക്കുന്ന നാഷനൽ ഗെയിംസിനും ഓൾ ഇന്ത്യ ബീച്ച് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുമുള്ള ടീമിനെ തെരഞ്ഞെടുക്കുന്നത്. ഫൈനലിൽ കേരള ഫുട്ബാൾ അസോസിയേഷൻ നിയുക്ത പ്രസിഡന്റ് നവാസ് മീരാൻ സമ്മാനദാനം നിർവഹിക്കും. വിജയികൾക്ക് ട്രോഫികൾക്ക് പുറമെ കാഷ്പ്രൈസും നൽകും. ഒന്നാം സ്ഥാനക്കാർക്ക് 20,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 7500 രൂപയുമാണ് സമ്മാനം.
5000 രൂപ വീതം മികച്ച കളിക്കാരനും ഗോളിക്കും നൽകും. ആലപ്പുഴ ടീമിന്റെ പരിശീലകർ സി.പി. പ്രവീൺ, പി.കെ. നിക്സണും മാനേജർ കെ.ആർ.എം. ഷറഫുമാണ്. 12 അംഗ ആലപ്പുഴ ടീമിൽ ലെനിൻ (ക്യാപ്റ്റൻ), സോബിൻ (വൈസ് ക്യാപ്റ്റൻ), അഖിൽ, സ്റ്റെഫാനോസ്, ഉനൈസ്, സനു ജോൺസൻ, താരിശ്, ആദിൽ, സാലി, ധനേഷ്, ഒനം ഖൈസ്, ആകാനിയാസ് എന്നിവരാണ് മത്സരിക്കുന്നത്.വാർത്തസമ്മേളനത്തിൽ വി.ജി. വിഷ്ണു, കുര്യൻ ജയിംസ്, കെ.എ. വിജയകുമാർ, ബി.എച്ച്. രാജീവ്, ആദിത്യ വിജയകുമാർ, കെ.ആർ.എം. ഷറഫ്, എച്ച്. ഷാജഹാൻ എന്നിവർ പങ്കെടുത്തു.
മത്സരക്രമം
സെപ്റ്റംബർ നാല്
- രാവിലെ 6.30 കാസർകോട് X പത്തനംതിട്ട
- രാവിലെ 7.30 തൃശൂർ X മലപ്പുറം
- വൈകു. 7.00 മലപ്പുറം X കാസർകോട്
- രാത്രി 8.00 തൃശൂർ X പത്തനംതിട്ട
സെപ്റ്റംബർ അഞ്ച്
- രാവിലെ 6.30 കാസർകോട് X തൃശൂർ
- രാവിലെ 7.30 പത്തനംതിട്ട X മലപ്പുറം
- വൈകു. 7.00 എറണാകുളം X കോഴിക്കോട്
- രാത്രി 8.00 തിരുവനന്തപുരം X ആലപ്പുഴ
സെപ്റ്റംബർ ആറ്
- രാവിലെ 6.30 തിരുവനന്തപുരം X കോഴിക്കോട്
- രാവിലെ 7.30 ആലപ്പുഴ X എറണാകുളം
- വൈകു. 7.00 തിരുവനന്തപുരം X എറണാകുളം
- രാത്രി 8.00 ആലപ്പുഴ X കോഴിക്കോട്
സെപറ്റംബർ ഏഴ്
- വൈകു. 7.00-ഒന്നാം സെമി ഫൈനൽ
- രാത്രി 8.00 -രണ്ടാം സെമി ഫൈനൽ
- സെപറ്റംബർ എട്ട്
- വൈകു. 7.00-ലൂസേഴ്സ് ഫൈനൽ
- രാത്രി 8.00-ഫൈനൽ

