70 കഴിഞ്ഞ സുഭാഷിണി പറയുന്നു; 'ഗുഡ് ഇംഗ്ലീഷ് ഈസ് വെരി ഗുഡ് കോഴ്സ്...'
text_fieldsആലപ്പുഴ: സാക്ഷരത മിഷൻ നടത്തിയ ഗുഡ് ഇംഗ്ലീഷ് കോഴ്സിെൻറ അവസാന ദിവസത്തെ പരീക്ഷ കഴിഞ്ഞിറങ്ങുമ്പോൾ സുഭാഷിണിയുടെ മുഖം 'പ്ലസൻറാ'യിരുന്നു. 'ഗുഡ് ഇംഗ്ലീഷ് ഈസ് വെരിഗുഡ് കോഴ്സ്' -ഇതായിരുന്നു ആദ്യ പ്രതികരണം.
ഈ 70കാരിയാണ് ജില്ലയിലെ ഏറ്റവും പ്രായംകൂടിയ പരീക്ഷാർഥി. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സുഭാഷിണി ഗുഡ് ഇംഗ്ലീഷ് കോഴ്സിെൻറ പരീക്ഷയെഴുതിയത്. മണ്ണഞ്ചേരി പഞ്ചായത്ത് 16ാം വാർഡിൽ അരക്കംപള്ളി വെളിയിൽ സുഭാഷിണി പഠനരംഗത്ത് മികവ് തെളിയിച്ചയാളാണ്.
ചെറുപ്പത്തിൽ പഠനം ഉപേക്ഷിച്ചെങ്കിലും സാക്ഷരത മിഷനിലൂടെ പത്താംക്ലാസും ഹയർ സെക്കൻഡറിയും ജയിച്ച മിടുക്കിയാണിവർ.
തുല്യത പഠിതാക്കൾക്ക് നടത്തിയ ജില്ല തുടർവിദ്യാഭ്യാസ കലോത്സവത്തിൽ കവിത രചനയിൽ ഒന്നാംസ്ഥാനവും നേടിയിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരത മിഷൻ വഴി മൂന്ന് സർട്ടിഫിക്കറ്റ് കോഴ്സുകളാണ് നടത്തുന്നത് -പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി.
താൻ എഴുതിയ പരീക്ഷ ഉറപ്പായും ജയിക്കുമെന്നും അടുത്ത ബാച്ചിൽ പച്ചമലയാളം കോഴ്സിനും ചേരുമെന്നും സുഭാഷിണി പറഞ്ഞു. ജില്ലയിൽ 39 പേരാണ് പരീക്ഷയെഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

