ആത്മഹത്യചെയ്യാൻ മരത്തിൽ തൂങ്ങിയ യുവാവിനെ പൊലീസ് രക്ഷിച്ചു
text_fieldsചെങ്ങന്നൂർ: ഭാര്യയോടു വഴക്കിട്ട് ആത്മഹത്യ ചെയ്യാൻ മരത്തിൽ തൂങ്ങിയ യുവാവിനെ പൊലീസ് രക്ഷിച്ചു. ചെന്നിത്തല -തൃപ്പെരുന്തുറ ഇരമത്തൂർ സ്വദേശിയായ യുവാവിനെയാണ് മാന്നാർ പൊലീസിന്റെ സമയോചിത ഇടപെടലിൽ രക്ഷിച്ചത്.
ശനിയാഴ്ച രാത്രി യുവാവു വീട്ടിൽവഴക്കുണ്ടാക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാൽ, യുവാവിനെ കണ്ടില്ല. പൊലീസ് തിരികെ മടങ്ങാനിരിക്കെ ജീപ്പ് വെളിച്ചത്തിലാണ് യുവാവ് തൂങ്ങിനിൽക്കുന്നത് കണ്ടത്.
ഉടൻ കയർ മുറിച്ച് യുവാവിനെ താഴെ ഇറക്കി പൊലീസ് വാഹനത്തിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ്.ഐമാരായ ബിജുക്കുട്ടൻ, സാംസൺ, സി.പി.ഒ സുനിൽ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

