Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപരിശോധന മുടങ്ങി;...

പരിശോധന മുടങ്ങി; ആ​ല​പ്പു​ഴ​യി​ലെ ഹൗസ്​ബോട്ട്​ മേഖല പ്രതിസന്ധിയിലെന്ന്​ ഉടമകൾ

text_fields
bookmark_border
പരിശോധന മുടങ്ങി; ആ​ല​പ്പു​ഴ​യി​ലെ ഹൗസ്​ബോട്ട്​ മേഖല പ്രതിസന്ധിയിലെന്ന്​ ഉടമകൾ
cancel

ആ​ല​പ്പു​ഴ: ബോ​ട്ടു​ക​ളു​ടെ പ​രി​ശോ​ധ​ന മു​ട​ങ്ങി​യ​തോ​ടെ ഹൗ​സ്​​ബോ​ട്ട്​ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന്​ വി​വി​ധ ഹൗ​സ്​​ബോ​ട്ട്​ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. താ​നൂ​ർ ബോ​ട്ട്​ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ല​പ്പു​ഴ​യി​ലെ ചീ​ഫ്​ സ​ർ​വേ​യ​ർ ജ​യി​ലി​ലാ​യ​തോ​ടെ ബോ​ട്ടു​ക​ളു​ടെ സ​ർ​വേ​യ​ട​ക്ക​മു​ള്ള പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ച്ചു. ഇ​തി​നാ​ൽ നൂ​റൂ​ക​ണ​ക്കി​ന്​ ഹൗ​സ്​​ബോ​ട്ടു​ക​ൾ​ക്ക്​ ലൈ​സ​ൻ​സ്​ കി​ട്ടാ​ത്ത സ്ഥി​തി​യാ​ണ്.

പു​തി​യ ഉ​ദ്യോ​ഗ​സ്ഥ​​നെ നി​യ​മി​ച്ച്​ സ​ർ​വേ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി ലൈ​സ​ൻ​സ്​ പു​തു​ക്കി ന​ൽ​ക​ണം. നി​ല​വി​ൽ സ​ർ​വേ ന​ട​ത്തി​യ എ​ല്ലാ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഉ​റ​പ്പു​വ​രു​ത്തി​യാ​ൽ മാ​ത്ര​മേ സ​ർ​വി​സ്​ ന​ട​ത്താ​ൻ ക​ഴി​യൂ. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ മു​ഴു​വ​ൻ​ബോ​ട്ടു​ക​ളും അ​ന​ധി​കൃ​ത​മാ​കും.

സ​ർ​വേ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കി​ട്ടി​യി​ല്ലെ​ങ്കി​ൽ അ​പ​ക​ട​മു​ണ്ടാ​യാ​ൽ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്​ ഹൗ​സ്​​ബോ​ട്ട്​ ഉ​ട​മ​ക​ളാ​ണ്. ആ​ഭ്യ​ന്ത​ര ടൂ​റി​സ്റ്റു​ക​ള​ട​ക്കം എ​ത്തു​ന്ന സീ​സ​ണി​ൽ ലൈ​സ​ൻ​സ്​​ പു​തു​ക്കാ​തി​രു​ന്നാ​ൽ മേ​ഖ​ല​യി​ൽ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​കും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഓ​ൾ കേ​ര​ള ഹൗ​സ്​ ബോ​ട്ട്​ ഓ​ണേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ വി. ​വി​നോ​ദ്, സെ​​ക്ര​ട്ട​റി വി​ജ​യ​ൻ, വൈ​സ്​​പ്ര​സി​ഡ​ന്‍റ്​ സി​ബി കു​മാ​ർ, കു​മ​ര​കം ഹൗ​സ്​​ബോ​ട്ട്​ ഓ​ണേ​ഴ്​​സ്​ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി സോ​ജി ജെ. ​ആ​ലും​പ​റ​മ്പി​ൽ, ടോം ​തോ​മ​സ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzhaalappuzha houseboat
News Summary - The owners say that the houseboat sector in Alappuzha is in crisis
Next Story