ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥിനിർണയത്തിൽ തന്നെ ഒഴിവാക്കിയതിൽ ഗൂഢാലോചനയുെണ്ടന്നും ഹൈകമാൻഡിന് പരാതി നൽകുമെന്നും മുൻ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുേമാൻ. നേരേത്ത സ്ഥാനാർഥിയാകാൻ തെൻറ പേരാണ് ഡി.സി.സിയിൽ ഉയർന്നുവന്നത്.
എന്നാൽ, അമ്പലപ്പുഴയിൽ മന്ത്രി ജി. സുധാകരൻ മത്സരിക്കുന്നിെല്ലന്നുവന്നതോടെ കായംകുളം മണ്ഡലത്തിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്ന ഡി.സി.സി പ്രസിഡൻറ് എം. ലിജു അമ്പലപ്പുഴയിലേക്ക് കളംമാറ്റുകയായിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച് ഡി.സി.സിയിൽ ചർച്ച ചെയ്തിെല്ലന്നും പ്രവർത്തകരുടെ അഭിപ്രായം മാനിച്ചിെല്ലന്നും ഇല്ലിക്കൽ കുഞ്ഞുമോൻ പറയുന്നു.
കുഞ്ഞുമോനെ അനുകൂലിച്ച് നഗരത്തിൽ ഫ്ലക്സുകൾ ഉയർന്നു. സേവ് കോൺഗ്രസ് എന്ന പേരിലാണ് ഫ്ലക്സ്. കെ.പി.സി.സിയുടെ വിജയസാധ്യത കാറ്റിൽപറത്തി ഗ്രൂപ്പുനേതാക്കളുടെ ഇഷ്ടത്തിന് വഴങ്ങിയാണ് ഡി.സി.സി സ്ഥാനാർഥിനിർണയം നടത്തിയിരിക്കുന്നതെന്ന് ഫ്ലക്സിൽ ആരോപിക്കുന്നു. ലിജുവിനെതിരെയും വിമർശനമുണ്ട്.