Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുതിയ ഒ.പി ബ്ലോക്ക്​...

പുതിയ ഒ.പി ബ്ലോക്ക്​ ഉടൻ തുറക്കും -മന്ത്രി

text_fields
bookmark_border
പുതിയ ഒ.പി ബ്ലോക്ക്​ ഉടൻ തുറക്കും -മന്ത്രി
cancel

ആ​ല​പ്പു​ഴ: നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഒ.​പി ബ്ലോ​ക്ക് കെ​ട്ടി​ടം വൈ​കാ​തെ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് മ​ന്ത്രി വീ​ണ ജോ​ർ​ജ് പ​റ​ഞ്ഞു. ആ​ർ​ദ്രം ആ​രോ​ഗ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. പു​തി​യ ബ്ലോ​ക്ക്​ തു​റ​ക്കാ​ൻ സീ​വേ​ജ് ട്രീ​റ്റ്​​മെ​ന്‍റ്​ പ്ലാ​ന്‍റ്​ വേ​ണ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ട്ര​യ​ൽ​റ​ൺ ന​ട​ത്തി​യ​ത്​ വി​ജ​യ​ക​ര​മാ​യി​രു​ന്നു. സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി സേ​വ​നം വി​കേ​ന്ദ്രീ​ക​ര​ണ​മെ​ന്ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ജി​ല്ല- ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ൽ കാ​ത്ത് ലാ​ബ് അ​നു​വ​ദി​ച്ച​ത്.

ആ​ല​പ്പു​ഴ​യി​ൽ കാ​ത്ത്​ ലാ​ബ്​ സ​ജ്ജ​മാ​ക്കി​യ കെ​ട്ടി​ട​ത്തി​ൽ പൂ​പ്പ​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് സാ​ങ്കേ​തി​ക​വി​ഭാ​ഗം ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​റ്റു​ക​യാ​യി​രു​ന്നു. അ​ത്​ ഒ​രി​ട​ത്തേ​ക്കും കൊ​ണ്ടു​പോ​യി​ട്ടി​ല്ല. കാ​ത്ത്​ ലാ​ബ്​ സ്ഥാ​പി​ക്കാ​ൻ പു​തി​യ കെ​ട്ടി​ടം പ​ണി​യു​ണ്ട്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ 12ന്​ ​ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മ​ന്ത്രി സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടെ​യും വാ​ർ​ഡ്, അ​സ്ഥി​രോ​ഗ വാ​ർ​ഡ്, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. രോ​ഗി​ക​ളു​മാ​യും ലാ​ബ് സൗ​ക​ര്യം സം​ബ​ന്ധി​ച്ച് കൂ​ട്ടി​രി​പ്പു​കാ​രു​മാ​യും സം​സാ​രി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് ബീ​ച്ചി​ലെ വ​നി​ത-​ശി​ശു ആ​ശു​പ​ത്രി​യി​ലെ​ത്തി​യും സൗ​ക​ര്യം വി​ല​യി​രു​ത്തി. എ.​എം. ആ​രി​ഫ് എം.​പി, എ​ച്ച്. സ​ലാം എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ജി. രാ​ജേ​ശ്വ​രി എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി മാ​റ്റ​ത്തി​ന്‍റെ പാ​ത​യി​ലാ​ണെ​ന്ന്​ മ​ന്ത്രി വീ​ണ ജോ​ർ​ജ് പറഞ്ഞു. പു​തി​യ ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണം 2024 ജൂ​ലൈ​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പു​തി​യ കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം ഡി​സം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കും. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കും.

കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നും നി​ർ​ദേ​ശി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്. ‘ആ​ർ​ദ്രം ആ​രോ​ഗ്യം’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണം, വൈ​ദ്യു​തി ബ​ന്ധ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ലെ വാ​ർ​ഡു​ക​ളും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.

നൂ​റ​നാ​ട് ലെ​പ്ര​സി സാ​ന​റ്റോ​റി​യം ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ക്കു​ന്ന സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ന​ഴ്സി​ങ് കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം മ​ന്ത്രി വീ​ണ ജോ​ർ​ജ് വി​ല​യി​രു​ത്തി. സാ​ന​റ്റോ​റി​യ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പു​തി​യ ആ​ശു​പ​ത്രി​ക്കെ​ട്ടി​ട​ത്തി​ലാ​ണ് ന​ഴ്സി​ങ് കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന​ത്. എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം.​എ​ൽ.​എ​ക്കൊ​പ്പ​മാ​ണ് മ​ന്ത്രി എ​ത്തി​യ​ത്.

കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ന​ഴ്സി​ങ് മേ​ഖ​ല​യി​ൽ ഇ​ത്ര​യു​മ​ധി​കം സീ​റ്റു​ക​ൾ ഒ​രു​മി​ച്ച് സം​സ്ഥാ​ന​ത്ത് വ​രു​ന്ന​ത്.

പ​ര​മാ​വ​ധി അ​വ​സ​ര​ങ്ങ​ൾ ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് ത​ന്നെ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള സ​ർ​ക്കാ​റി​ന്‍റെ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministernew OP block
News Summary - The new OP block will be opened soon - Minister
Next Story