‘മത്സ്യകന്യക’ ഓർമയാകും
text_fieldsപ്രതീകാത്മക ചിത്രം
ആലപ്പുഴ: ആലപ്പുഴ കനാൽതീരത്ത് കാഴ്ചവിസ്മയമൊരുക്കിയ ‘മത്സ്യകന്യക’ ശിൽപം ഇനി ഓർമയാകും. ജില്ല കോടതി പാലം നവീകരണത്തിന് തടസ്സമാകുമെന്നതിനാലാണ് പൊളിച്ചുമാറ്റാനുള്ള തീരുമാനം. മാറ്റി സ്ഥാപിക്കണമെങ്കിൽ പുതിയത് ഉണ്ടാക്കുന്നതിനേക്കാൾ ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
പൊളിച്ചുമാറ്റി പുതിയത് നിർമിക്കാൻ കേരള റോഡ് ഫണ്ട് ബോർഡും (കെ.ആർ.എഫ്.ബി) നിർദേശിച്ചിട്ടുണ്ട്. നിലവിലെ രൂപത്തിൽ പൊട്ടാതെ ശിൽപം മറ്റൊരിടത്തേക്ക് മാറ്റാൻ വലിയ ക്രെയിൻ ഉപയോഗിക്കുന്നതിനൊപ്പം വൻതുകയും ചെലവഴിക്കണം. ഇതിനുവേണ്ടി മാത്രം 36ലക്ഷം രൂപയാണ് കണക്കുന്നത്.പഴയശിൽപത്തിന്റെ മാതൃകയിൽ പുതിയത് നിർമിക്കാൻ 20ലക്ഷം രൂപ മതി. ഈ സാഹചര്യത്തിലാണ് പഴയത് പൊളിച്ച് പുതിയതിലേക്ക് മാറാൻ അധികൃതർ തീരുമാനിച്ചത്.
ജില്ല കോടതി പാലത്തിന്റെ പൈലിങ് പൂർത്തിയാക്കാൻ പ്രധാനതടസ്സം മത്സ്യകന്യകയാണ്. പാലത്തിനുവേണ്ടി 168 പൈലിങ്ങാണ് വേണ്ടത്.ഇതിൽ ഏറെയും പൂർത്തിയായെങ്കിലും ശിൽപം നിൽക്കുന്നിടത്തെ രണ്ട് പൈലിങ് ബാക്കിയുണ്ട്. മെഗാടൂറിസം പദ്ധതിയുടെ ഭാഗമായി നഗരത്തിലെ കനാൽത്തീരങ്ങളിൽ സ്ഥാപിച്ച 11 ശിൽപങ്ങളിൽ പ്രധാനിയാണ് മത്സ്യകന്യക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

