Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലൈഫ് ഭവനപദ്ധതിക്കുള്ള...

ലൈഫ് ഭവനപദ്ധതിക്കുള്ള പുറമ്പോക്ക് ഭൂമി കാടുകയറിയ നിലയിൽ

text_fields
bookmark_border
ലൈഫ് ഭവനപദ്ധതിക്കുള്ള പുറമ്പോക്ക് ഭൂമി കാടുകയറിയ നിലയിൽ
cancel
camera_alt

ലൈ​ഫ് മി​ഷ​നി​ലെ ഭൂ​ര​ഹി​ത ഭ​വ​ന ര​ഹി​ത​ർ​ക്കാ​യി സ​ർ​വേ ന​ട​ത്തി അ​തി​ർ​ത്തി​ക്ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച പു​റ​മ്പോ​ക്ക് ഭൂ​മി

കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന നി​ല​യി​ൽ

ചൂ​ർ​ണി​ക്ക​ര: പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ള​ന്നു​തി​രി​ച്ച പു​റ​മ്പോ​ക്ക് ഭൂ​മി കാ​ടു​ക​യ​റി. 18ാം വാ​ർ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന ദേ​ശാ​യി ഹോം​സി​ന്റെ അ​നു​ബ​ന്ധ​മാ​യു​ള്ള സ​ർ​വേ 176/ഒ​ന്നി​ലെ 42 സെ​ന്റ് വ​സ്തു​വാ​ണ് അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി​യ​ത്. ഇ​വി​ടെ താ​ലൂ​ക്ക്​ സ​ർ​വേ​യ​ർ അ​തി​ർ​ത്തി​ക്ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച് പു​റ​മ്പോ​ക്ക് ഭൂ​മി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ലൈ​ഫ് മി​ഷ​ന് വേ​ണ്ടി​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്‌ ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച്​ കാ​ട് വെ​ട്ടി​തെ​ളി​ച്ച് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക്കാ​യു​ള്ള അ​ന​ന്ത​ര ന​ട​പ​ടി​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് ലൈ​ഫ് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വ​സ്തു വൃ​ത്തി​യാ​ക്കി അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട്‌ ന​ൽ​കാ​ൻ ക​ല​ക്ട​ർ ന​ൽ​കി​യ ഉ​ത്ത​ര​വ് പാ​ലി​ക്ക​ണം. ജ​നു​വ​രി 14ലെ ​പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് സെ​ക്ര​ട്ട​റി​ക്ക് ചു​മ​ത​ല ന​ൽ​കു​ക​യും തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ത​ഹ​സീ​ൽ​ദ​ർ​ക്കും വി​ല്ലേ​ജ് ഓ​ഫി​സ​ർ​ക്കും ന​ൽ​കി​യ ക​ത്തു​ക​ളി​ൽ കാ​ടു​വെ​ട്ടാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​തു​മാ​ണ്. എ​ന്നാ​ൽ ഏ​പ്രി​ൽ 28ന് ​താ​ലൂ​ക്ക്​ സ​ർ​വേ​യ​ർ എ​ത്തി​യ​പ്പോ​ൾ പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ അ​തി​ർ​ത്തി​ക്ക​ല്ലു​ക​ൾ പാ​കു​ന്ന സ്ഥ​ല​ത്ത് മാ​ത്രം കൂ​ലി​ക്കാ​രെ​ക്കൊ​ണ്ട് കാ​ട് വെ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​ഭൂ​ഭാ​ഗം കൂ​ടു​ത​ൽ കാ​ടു​മൂ​ടി സ​ർ​വ്വേ​ക​ല്ലു​ക​ൾ പോ​ലും മ​റ​ഞ്ഞു​പോ​കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലെ ഭ​ര​ണ​മു​ന്ന​ണി പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ലൈ​ഫ് മി​ഷ​ൻ ഭ​വ​ന​പ​ദ്ധ​തി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പേ​ർ​ക്കും അ​ഞ്ച് വ​ർ​ഷ​ത്തി​ന​കം വീ​ടു​ക​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്ന​താ​യി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഭൂ​ര​ഹി​ത-​ഭ​വ​ന ര​ഹി​ത​രാ​യി 2017 മു​ത​ൽ ലി​സ്റ്റി​ലു​ള്ള 600ൽ​പ​രം പേ​ർ​ക്ക് പു​ന​ര​ധി​വാ​സം ഒ​രു​ക്കു​ന്ന​തി​ന് പു​റ​മ്പോ​ക്ക്-​മി​ച്ച​ഭൂ​മി​ക​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്നും മു​ൻ​ഭ​ര​ണ സ​മി​തി തീ​രു​മാ​നി​ച്ച പ്ര​കാ​ര​മു​ള്ള ഒ​രു​കോ​ടി 10 ല​ക്ഷം രൂ​പ​യും പു​തി​യ ഭ​ര​ണ​സ​മി​തി ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ മൂ​ന്ന് കോ​ടി​യും വി​നി​യോ​ഗി​ച്ച് അ​ധി​ക​മാ​യി ഭൂ​മി ല​ഭ്യ​മാ​ക്കി എ​ല്ലാ​വ​ർ​ക്കും പാ​ർ​പ്പി​ടം ഒ​രു​ക്കു​ന്ന​തി​ന്​ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ക​ൺ​വീ​ന​ർ പി. ​നാ​രാ​യ​ണ​ൻ​കു​ട്ടി, ആം ​ആ​ദ്മി പാ​ർ​ട്ടി ആ​ലു​വ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ന​ജീ​ബ് ഹൈ​ദ്രോ​സ്, ജി​ല്ല ക​മ്മി​റ്റി അം​ഗം ബി​നു ആ​ന്റ​ണി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life missionLIFE housing projectAlappuzhaKerala
News Summary - The land outside the Life Housing Project is overgrown with forest
Next Story