Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമറ്റപ്പള്ളി മലയിലെ...

മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ്​ ഹൈകോടതി വിലക്കി

text_fields
bookmark_border
high court
cancel

കൊ​ച്ചി: ആ​ല​പ്പു​ഴ പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്തി​ൽ മ​റ്റ​പ്പ​ള്ളി മ​ല​യി​ൽ മ​ണ്ണെ​ടു​ക്കു​ന്ന​ത്​ ഹൈ​കോ​ട​തി വി​ല​ക്കി. പാ​ല​മേ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ജ​യ്ഘോ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്, പ്ര​തി​പ​ക്ഷ നേ​താ​വ് തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടെ ഭ​ര​ണ, പ്ര​തി​പ​ക്ഷ ഭേ​ദ​മെ​ന്യേ ന​ൽ​കി​യ അ​പ്പീ​ലി​ൽ ജി​ല്ല ക​ല​ക്​​ട​റു​ടെ റി​പ്പോ​ർ​ട്ട് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ചീ​ഫ് ജ​സ്റ്റി​സ് ആ​ശി​ഷ് ജെ. ​ദേ​ശാ​യി, ജ​സ്റ്റി​സ് വി.​ജി. അ​രു​ൺ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

വി​ഷ​യ​ത്തി​ൽ വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ത​ന്നെ​യാ​ണ് സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കു​മ്പോ​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ സ്ഥ​ല​വും സ​ന്ദ​ർ​ശി​ക്ക​ണം. ജ​നു​വ​രി നാ​ലി​ന് ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കു​മ്പോ​ൾ റി​പ്പോ​ർ​ട്ടി​ന്റെ പ​ക​ർ​പ്പ് ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

മ​ണ്ണെ​ടു​പ്പി​നെ​തി​രാ​യ ഹ​ര​ജി നേ​ര​ത്തെ ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ത​ള്ളി​യി​രു​ന്നു. മ​റ്റൊ​രു കേ​സി​ൽ മ​ണ്ണെ​ടു​പ്പി​ന് പൊ​ലീ​സ് സം​ര​ക്ഷ​ണം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. സിം​ഗി​ൾ ബെ​ഞ്ചി​ന്റെ ഈ ​ര​ണ്ട് ഉ​ത്ത​ര​വു​ക​ളാ​ണ്​ ഹ​ര​ജി​ക്കാ​ർ അ​പ്പീ​ലി​ൽ ചോ​ദ്യം ചെ​യ്ത​ത്. പാ​രി​സ്ഥി​കാ​നു​മ​തി​യോ പ​ഠ​ന​മോ ഇ​ല്ലാ​തെ​യാ​ണ് മ​ല​യി​ൽ​നി​ന്ന് മ​ണ്ണെ​ടു​ക്കു​ന്ന​തെ​ന്ന് അ​പ്പീ​ലി​ൽ ആ​രോ​പി​ക്കു​ന്നു. മ​ണ്ണെ​ടു​പ്പി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് സ​മി​തി ഏ​ക​ക​ണ്ഠ​മാ​യി പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. മ​ണ്ണെ​ടു​പ്പി​ന് അം​ഗീ​കാ​രം ന​ൽ​കി​യ ജി​ല്ല ജി​യോ​ള​ജി​സ്റ്റി​ന്റെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ര​ജി​ക്കാ​ർ​ക്ക്​ വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ര​ഞ്ജി​ത് ത​മ്പാ​ൻ വാ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtMatapalli hill
News Summary - The High Court has banned the excavation of Matapalli hill
Next Story