കൗതുകമായി പ്ലാസ്റ്റിക്കുകൊണ്ട് നിർമിച്ച ആഹാരവണ്ടി
text_fieldsഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിൽനിന്ന് നിർമിച്ച
ആഹാരവണ്ടി
അരൂർ: ഒരുതവണ ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക്കിൽനിന്ന് നിർമിച്ച ആഹാരവണ്ടി അരൂരിൽ കൗതുകമാകുന്നു. സംസ്ഥാനപാതയിൽ അരൂർ-ഇടക്കൊച്ചി പാലത്തിന്റെ അരൂർക്കരയിൽ പഴയ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ആഹാരവണ്ടി എത്തിയത്. ആഹാരവണ്ടിക്ക് ‘ഇക്കോ ബൈറ്റ്’ എന്നാണ് പേര്.
ഒരുതവണ ഉപയോഗിച്ചുകഴിഞ്ഞ ചോക്ലേറ്റ് കവർ, ലേയ്സ് പാക്കറ്റ്, മരുന്നിന്റെ സ്ട്രിപ് തുടങ്ങി ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കോയമ്പത്തൂരിലുള്ള പ്ലാസ്റ്റിക് കമ്പനിയിൽ എത്തിച്ച് പൊടിച്ച് ഷീറ്റുകളാക്കിയാണ് ഫുഡ് കാർട്ട് നിർമിച്ചതെന്ന് അരൂർ ഗ്രാമപഞ്ചായത്ത് 22ാം വാർഡിൽ നടുവിലെ വീട്ടിൽ തോമസിന്റെ മകൻ ടോണി പറഞ്ഞു. സുഹൃത്ത് തറയിൽ ജോണിന്റെ മകൾ ജുവലും കൂട്ടിനുണ്ട്. പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് ഉപജീവനം അതാണ് തങ്ങൾ പ്രചരിപ്പിക്കുന്ന സന്ദേശമെന്ന് ഇരുവരും പറഞ്ഞു. രണ്ടുവർഷം മുമ്പ് ടോണി പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് സ്പീഡ് ബോട്ട് നിർമിച്ചിരുന്നു. പുതിയ സംരംഭങ്ങൾ തേടുന്ന യുവാക്കൾക്ക് ആഹാരവണ്ടികൾ നിർമിച്ചു നൽകാൻ തയാറാണെന്നും ഇവർ പറഞ്ഞു. 700 കിലോ പ്ലാസ്റ്റിക്കാണ് കടക്കുവേണ്ടി ഉപയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

