പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് ഇന്ന് കൊടി ഉയരും
text_fieldsപുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപം
അമ്പലപ്പുഴ: സർ സി.പിയുടെ ചേറ്റുപട്ടാളത്തോടേറ്റുമുട്ടി ധീര രക്തസാക്ഷിത്വം വരിച്ചവരുടെ സ്മരണകളിരമ്പുന്ന ബലികുടീരത്തിൽ തിങ്കളാഴ്ച ആയിരങ്ങൾ പുഷ്പാർച്ചന നടത്തും. 79-ാമത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി സി.എച്ച്. കണാരൻ ദിനമായ ഒക്ടോബർ 20ന് ഏരിയയിലെ വിവിധ കേന്ദ്രങ്ങളിലും പ്രധാന ജങ്ഷനുകളിലും പതാക ഉയർത്തും.
വൈകീട്ട് 5.30ന് സമരഭൂമിയിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. ജയൻ പതാക ഉയർത്തും. വൈകിട്ട് ആറിന് സി.എച്ച്. കണാരൻ അനുസ്മരണ സമ്മേളനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കലാ സാഹിത്യ മത്സരങ്ങൾ എന്നിവ നടക്കും. ബുധൻ വൈകീട്ട് ആറിന് സാംസ്കാരിക സമ്മേളനം വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച രക്തസാക്ഷി അനുസ്മരണത്തിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികളുടെയും ജില്ല സെക്രട്ടറിമാരായ ആർ. നാസർ, അഡ്വ. സോളമൻ എന്നിവർ സംസാരിക്കും. വൈകീട്ട് ആറിന് പൊതുസമ്മേളനം സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

