മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു
text_fieldsമത്സ്യബന്ധനം നടത്തുന്നതിനിടെ കുഴഞ്ഞുവീണ തൊഴിലാളിയെ തോട്ടപ്പള്ളി തീരദേശ പൊലീസിന്റെ നേതൃത്വത്തില്‍ കരയിലെത്തിക്കുന്നു
അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളിയെ തീരദേശ പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. തൊട്ടപ്പള്ളി പണ്ഡിയൻപറമ്പിൽ ജഗദീഷിനെയാണ് (43) തോട്ടപ്പള്ളി തീരദേശ പൊലീസിന്റെ ബോട്ടിൽ കരയിലെത്തിച്ചത്.ഇവിടെനിന്നും ആംബുലൻസിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വള്ളത്തില്‍ മത്സ്യബന്ധനത്തിനിടെ ജഗദീഷ് കുഴഞ്ഞുവീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷന് ഓഫിസര്‍ പി. പ്രദീപിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ എം. സനൽകുമാർ അസി. സബ് ഇൻസ്പെക്ടർ കെ.എസ്. ബിജു, കോണ്‍സ്റ്റബിള്‍മാരായ ലിജുകുമാർ, ഷജീർ, അഖിൽ, കോസ്റ്റൽ വാർഡൻമാരായ നന്ദു കണ്ണൻ, വിജിത്ത്, വിനു ബാബു, ബോട്ട് ക്രൂസ് ഡോബിൻ ജിഷ്ണു എന്നിവർ ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

