Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാറിൽ സഞ്ചരിച്ചിരുന്ന...

കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തെ അഞ്ചോളം പേർ ചേർന്ന് ആക്രമിച്ചതായി പരാതി.

text_fields
bookmark_border
കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തെ അഞ്ചോളം പേർ ചേർന്ന് ആക്രമിച്ചതായി പരാതി.
cancel

മുഹമ്മ: അമിത വേഗതയിൽ വന്ന ബൈക്ക് കാറിൽ ഇടിച്ചു ഗ്ലാസ് തകർത്തത്​ ചോദ്യം ചെയ്ത കാർ ഉടമയുടെ ഭാര്യയെയും മകനെയും മർദിച്ചതായി പരാതി.

ആലപ്പുഴ _തണ്ണീർുക്കം റോഡിൽ മുഹമ്മ തുരുത്തൻ കവലയിൽ ഞായറാഴ്ച രാത്രിയിൽ ആണ് സംഭവം. തലയോലപ്പറമ്പ് കുഴിപ്പറമ്പിൽ ഷിയാദ്, ഭാര്യ ലൈല, മക്കളായ ഫർഹാൻ, ഫാരിസ് എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.ആലപ്പുഴയിൽ ഉള്ള ഭാര്യ വീട്ടിൽ നിന്നും തലയോലപ്പറമ്പിലേക്ക് കാറിൽ പോകുകയായിരുന്നു ഷിഷിയാദും കുടുംബവും.

പുത്തനങ്ങാടി കവലയിൽ വെച്ച് അമിത വേഗതയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയിൽ കാറിൻ്റെ വലത് വശത്തെ സൈഡ് ഗ്ലാസ് തകർന്നു. പിന്നീട്​ ഇവരെ തുരത്താൻ കവലയിൽ വെച്ച് കാണുകയും ഇത് ചോദ്യം ചെയ്ത വൈരാഗ്യത്തിൽ കാറിൽ ഉണ്ടായിരുന്ന മകൻ്റെ കരണത്തടിക്കുകയും ഭാര്യ കഴുത്തിൽ പിടിച്ച് തള്ളുകയും ചെയ്യുകയായിരുന്നുവെന്ന് ഷിയാദ് പറഞ്ഞു.

കാറിൽ കയറി പോയില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷിയാദ്​ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ ഷിയാദും കുടുംബവും വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി.കണ്ടാൽ അറിയാവുന്ന അഞ്ച് പേർക്ക് എതിരെ മുഹമ്മ പോലീസിൽ പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack
News Summary - The family traveling in the car was allegedly attacked by about five people
Next Story