മാന്നാർ: നെൽകൃഷിക്ക് ഭീഷണിയായ പായലും പോളയും നശിപ്പിക്കാൻ മരുന്ന് തളിക്കുന്നതിനു ഡ്രോൺ പറന്നെത്തിയത് കൗതുക കാഴ്ചയായി. അപ്പർ കുട്ടനാടൻ കാർഷിക മേഖലയിൽ വർഷത്തിൽ ഒരിക്കൽ മാത്രം കൃഷി ചെയ്യുന്ന കുരട്ടിശ്ശേരിയിലെ മാന്നാർ പാവുക്കര സ്വകാര്യ വ്യക്തിയുടെ മൂർത്തിട്ട വേഴത്താർ പാടശേഖരത്തിലാണ് ഡ്രോൺ എത്തിയത്.
ഒരു ഏക്കറിലെ പായലും പോളയും നീക്കം ചെയ്യാൻ തൊഴിലാളികൾ ദിവസങ്ങളോളം അധ്വാനിക്കേണ്ടി വരുമ്പോഴാണ് നിമിഷങ്ങൾകൊണ്ട് ഡ്രോൺ ഈ ദൗത്യം പൂർത്തിയാക്കുന്നത്.ഒരു ദിവ1സം 80 ഏക്കറിൽ മരുന്ന് തളിക്കാൻ ഈ ഡ്രോണിനു കഴിയുന്നുണ്ട്.