'ഐശ്വര്യത്തിെൻറ സൈറൺ മുഴക്കി'ക്ഷീരമേഖല
text_fieldsആലപ്പുഴ: ജില്ലയിൽ പ്രതിദിന പാൽ ഉൽപാദനത്തിൽ 7806 ലിറ്ററിെൻറ വർധന. 2020-21ൽ 1,02,985 ലിറ്റർ അളന്നത് 2021-22ൽ 1,10,791 ലിറ്ററായി. കൂടുതൽ പാൽ ഉൽപാദിപ്പിച്ചത് ഭരണിക്കാവ് ബ്ലോക്കിലാണ്. ഇവിടെ 2000 ലിറ്ററിെൻറ വർധനയുണ്ട്.ചേർത്തല, മുതുകുളം, മാവേലിക്കര, ആര്യാട് ബ്ലോക്കുകളിലും പാലുൽപാദനത്തിൽ വർധനയുണ്ടായി. 12 ക്ഷീരവികസന ബ്ലോക്കുകളാണ് ജില്ലയിലുള്ളത്. കോവിഡും പ്രളയവും അതിജീവിച്ചതും കൂടുതൽ പേരെ ക്ഷീരകർഷക മേഖലയിലേക്ക് ആകർഷിച്ചതും ഉൽപാദന വർധനവിന് കാരണമായി.
സർക്കാറും ക്ഷീരവികസനവകുപ്പും നടപ്പാക്കിയ പദ്ധതികളാണ് ജില്ലയിൽ പാൽ ഉൽപാദനം കൂടാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. എം.എസ്.ഡി.പി, തീറ്റപ്പുൽകൃഷി വികസനം, ക്ഷീരസാന്ത്വന ഇൻഷുറൻസ്, ക്ഷീരകർഷക ക്ഷേമനിധി സഹായം തുടങ്ങിയ പദ്ധതികൾ സമഗ്രമായി നടപ്പാക്കി. വിവിധ പദ്ധതികളിലൂടെ സബ്സിഡി നൽകിയും ക്ഷീരകർഷകരെ പ്രോത്സാഹിപ്പിച്ചു.
പ്ലാൻ പദ്ധതി വകയിൽ 5,04,36,377 രൂപ 2020-21 വർഷത്തിൽ ക്ഷീരവികസനവകുപ്പ് മുഖേന സബ്സിഡിയായി കർഷകർക്ക് വിതരണം ചെയ്‌തു. 100 ശതമാനം പദ്ധതിത്തുക ചെലവഴിച്ചതിന് ജില്ല വികസനസമിതിയുടെ അംഗീകാരം ഈ വർഷം ക്ഷീരവികസന വകുപ്പിന് ലഭിച്ചത് പാൽ ഉൽപാദനത്തിലെ വർധന കൂടി കണക്കിലെടുത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

