ഓട്ടോ മറിഞ്ഞ് ഗുരുതര പരിക്കേറ്റ അഭിലാഷിന്‍റെ ജീവനായി നാട് കൈകോർക്കുന്നു
text_fieldsമുഹമ്മ: നായ് കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഡ്രൈവറുടെ ജീവൻ രക്ഷിക്കാൻ നാട് കൈകോർക്കുന്നു. തണ്ണീർമുക്കം പതിനൊന്നാം വാർഡ് ചള്ളിയിൽ അഭിലാഷിന്‍റെ (41) ശസ്ത്രക്രിയക്ക് ഞായറാഴ്ച പുത്തനങ്ങാടി ഗ്രാമം ചികിത്സസഹായം സമാഹരിക്കും. കഴിഞ്ഞ 13നായിരുന്നു അപകടം. ഓട്ടോയുടെ അടിയിൽപെട്ട അഭിലാഷിന്‍റെ 10 വാരിയെല്ലുകൾക്ക് പൊട്ടലും ഒടിവുമുണ്ട്.
ശ്വാസകോശവും തകരാറിലായി. കൂടാതെ, തോളിനും കാലിനും ഗുരുതര പരിക്കേറ്റു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഭിലാഷിെൻറ തോളിന് ശസ്ത്രക്രിയ നടത്തി. ഇനി ശസ്ത്രക്രിയകൾക്കും ചികിത്സക്കുമായി 20 ലക്ഷത്തോളം രൂപ വേണ്ടിവരും.
അച്ഛനും അമ്മയും ഭാര്യയും രണ്ട് ചെറിയ കുട്ടികളും അടങ്ങുന്നതാണ് കുടുംബം. ഭർത്താവ് മരിച്ച സഹോദരിയുടെ കുടുംബത്തിനും ഏക പ്രതീക്ഷയും വരുമാനവും അഭിലാഷാണ്.
എൻ.ആർ. പ്രസാദ് ചെയർമാനും ടി.വി. ചിദംബരൻ കൺവീനറുമായി ജനകീയ സമിതി രൂപവത്കരിച്ചാണ് ഫണ്ട് സമാഹരിക്കുന്നത്. ഫെഡറൽ ബാങ്ക് പുത്തനങ്ങാടി ശാഖയിൽ അഭിലാഷിെൻറ പേരിലുള്ള അക്കൗണ്ടിലും സഹായം അയക്കാം. നമ്പർ: 13220100114601. ഐ.എഫ്.എസ്.സി: എഫ്.ഡി.ആർ.എൽ 0001322. ജി.പേ: 9745516244 (അഭിലാഷ് ചള്ളിയിൽ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

