Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാൽപാലം നിർമാണം...

നാൽപാലം നിർമാണം അവസാനഘട്ടത്തിൽ ഡിസംബറിൽ തുറന്നേക്കും; വിനോദക്കാഴ്ച ഒരുക്കും

text_fields
bookmark_border
Four-bridge construction
cancel
camera_alt

നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന നാ​ൽ​പാ​ലം

ആ​ല​പ്പു​ഴ: ബീ​ച്ചി​ന്​ സ​മീ​പ​ത്തെ മു​പ്പാ​ലം പൊ​ളി​ച്ച് നാ​ൽ​പാ​ല​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. നാ​ൽ​പാ​ല​ത്തി​ന്റെ നി​ർ​മാ​ണം 90 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. ഡി​സം​ബ​റി​ൽ പാ​ലം തു​റ​ന്നു​ന​ൽ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലും പാ​റ ക്ഷാ​മ​ത്തി​ലും കു​രു​ങ്ങി​യാ​ണ്​ നി​ർ​മാ​ണം നീ​ണ്ട​ത്. നി​ർ​മാ​ണം ന​ട​ത്തി​യ​തി​ന്‍റെ ബി​ല്ലു​ക​ൾ പാ​സാ​ക്കി തു​ക ന​ൽ​കു​ന്ന​തി​ൽ വ​ലി​യ കാ​ല​താ​മ​സ​മാ​ണ്​ ഉ​ണ്ടാ​യ​ത്. അ​തി​നു​പി​ന്നാ​ലെ​യാ​ണ്​ പാ​റ കി​ട്ടാ​നി​ല്ലാ​താ​യ​ത്. പാ​ല​ങ്ങ​ളു​ടെ കോ​ൺ​ക്രീ​റ്റി​ങ്​​ അ​ട​ക്കം പ്ര​ധാ​ന നി​ർ​മാ​ണ​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

മി​നു​ക്കു​പ​ണി​ക​ളാ​ണ്​ അ​വ​ശേ​ഷി​ക്കു​ന്ന​ത്. കൈ​വ​രി​ക​ൾ സ്ഥാ​പി​ക്ക​ൽ, അ​പ്രോ​ച്ച് സ്ലാ​ബി​ന്റെ ടാ​റി​ങ്, അ​പ്രോ​ച്ച് റോ​ഡ‍ു​ക​ളു​ടെ നി​ർ​മാ​ണം, അ​വ​യു​ടെ ടാ​റി​ങ്, ന​ട​പ്പാ​ത​യി​ൽ ടൈ​ൽ ഇ​ട​ൽ, പെ​യി​ന്റി​ങ്, വൈ​ദ്യു​തീ​ക​ര​ണം എ​ന്നി​വ​യാ​ണ് ശേ​ഷി​ക്കു​ന്ന​ത്. പ​ണി തീ​രു​മ്പോ​ൾ നാ​ലു​ഭാ​ഗ​ത്തേ​ക്കും ക​നാ​ലി​ൽ ജ​ല​ഗ​താ​ഗ​ത​വും ക​നാ​ലി​ന്റെ എ​ട്ടു ക​ര​ക​ളി​ലൂ​ടെ വാ​ഹ​ന​ഗ​താ​ഗ​ത​വും സു​ഗ​മ​മാ​കും. കാ​ല​പ്പ​ഴ​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മു​പ്പാ​ലം പൊ​ളി​ച്ച​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ നാ​ൽ​പാ​ലം കേ​ന്ദ്രീ​ക​രി​ച്ച് വി​നോ​ദ​ക്കാ​ഴ്ച​ക​ൾ ഉ​റ​പ്പാ​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

2020 ആ​ഗ​സ്റ്റി​ലാ​ണ് മു​പ്പാ​ലം പൊ​ളി​ച്ച് നാ​ൽ​പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന്റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ബി​ൽ മാ​റി ന​ൽ​കാ​തി​രു​ന്ന​തും നി​ർ​മാ​ണ വ​സ്തു​ക്ക​ളു​ടെ ക്ഷാ​മ​വും നി​മി​ത്തം നി​ർ​മാ​ണം ഇ​ഴ​യു​ക​യാ​യി​രു​ന്നു. 17.44 കോ​ടി രൂ​പ​യാ​ണ്​ പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​ചെ​ല​വ്.

നി​ല​വി​ലെ മു​പ്പാ​ല​ത്തി​ന് അ​ഞ്ചു​മീ​റ്റ​ർ വീ​തി​യും 22 മീ​റ്റ​ർ നീ​ള​വു​മാ​യി​രു​ന്നു​ണ്ടാ​യി​രു​ന്ന​ത്. 23 മീ​റ്റ​ർ നീ​ള​വും 7.50 മീ​റ്റ​ർ കാ​ര്യേ​ജ് വി​സ്തൃ​തി​യു​ള്ള മൂ​ന്നു പാ​ല​ങ്ങ​ളും 26 മീ​റ്റ​ർ നീ​ള​വും 7.50 മീ​റ്റ​ർ കാ​ര്യേ​ജ് വി​സ്തൃ​തി​യു​ള്ള ഒ​രു​പാ​ല​വും ഇ​രു​വ​ശ​ത്തും വീ​തി​യു​ള്ള ന​ട​പ്പാ​ത​യും ഉ​ൾ​പ്പെ​ടു​ന്ന​താ​ണു നാ​ൽ​പ്പാ​ല​ത്തി​ന്റെ നി​ർ​മാ​ണം.

പാ​ല​ത്തി​ൽ വെ​ളി​ച്ചം​കി​ട്ടാ​ൻ സൗ​രോ​ർ​ജ വി​ള​ക്കു​ക​ളും സ്ഥാ​പി​ക്കും. വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന ചു​മ​ത​ല കെ.​എ​സ്.​ഇ.​ബി​ക്കാ​ണ്. 2018ലെ ​റേ​റ്റ്​ അ​നു​സ​രി​ച്ചാ​ണ്​ നി​ർ​മാ​ണ ക​മ്പ​നി വ​ർ​ക്ക്​ ക​രാ​റെ​ടു​ത്ത​ത്. ജോ​ലി​ തു​ട​ങ്ങാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​യി. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ​ക്ക്​ വ​ലി​യ വി​ല​വ​ർ​ധ​ന ഉ​ണ്ടാ​യ​ത്​ ക​മ്പ​നി​യെ ബാ​ധി​ച്ച​തും​ നി​ർ​മാ​ണം നീ​ളാ​ൻ കാ​ര​ണ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Four-bridge construction
News Summary - The construction of the four-bridge is in the final stage
Next Story