നഗരം ദീപപ്രഭയിൽ; മുല്ലക്കൽ ചിറപ്പ് തുടങ്ങി
text_fieldsആലപ്പുഴ മുല്ലക്കൽ ചിറപ്പിനോടനുബന്ധിച്ച് എ.വി.ജെ ജങ്ഷനിൽ ദീപാലംകൃതമായ
ഗോപുരം
ആലപ്പുഴ: മുല്ലക്കൽ രാജരാജേശ്വരി ക്ഷേത്രത്തിലെ ചിറപ്പുത്സവത്തിന് തുടക്കമായി. ദീപപ്രഭയിൽ മുങ്ങി നഗരം. ആദ്യദിനം തന്നെ കാഴ്ചകൾ കാണാൻ വൻതിരക്കാണ് അനുഭവപ്പെട്ടത്. സ്കൂൾ വിട്ടിറങ്ങിയ വിദ്യാർഥികളും കോളജ് വിദ്യാർഥികളും വിദേശ സഞ്ചാരികളും ഉൾപ്പെടെയുള്ളവർ തെരുവിലിറങ്ങി. പാതക്ക് ഇരുവശത്തുമായി നിരവധി തെരുവോരക്കച്ചവടക്കാരും നിരന്നിട്ടുണ്ട്. ജില്ലകോടതിപ്പാലം പണി നടക്കുന്നതിനാൽ വൻഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
കുരുക്ക് അഴിക്കാൻ പൊലീസും ഏറെ പണിപ്പെട്ടു. ഇനിയുള്ള രാത്രികൾ തെരുവ് കളർഫുള്ളാകും. കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ ഈമാസം 20 മുതൽ ഉത്സവം ആരംഭിക്കും. ചിറപ്പ് ആരംഭിച്ചിട്ടും താൽക്കാലിക ബണ്ട് നിർമാണം പൂർത്തിയായിട്ടില്ല. കോടതിപ്പാലത്തിന് പടിഞ്ഞാറുവശത്ത് പഴയ മൃഗാശുപത്രിക്ക് മുന്നിലായാണ് വാടക്കനാലിന് കുറുകെ നടപ്പാത ഒരുക്കുന്നത്. മൂന്നാം ചിറപ്പിന് മുമ്പ് നിർമാണം പൂർത്തിയാക്കാനാണ് കരാർ കമ്പനിയുടെ ശ്രമം. അതേസമയം, യാത്രാപ്രതിസന്ധിക്ക് പരിഹാരമാകാത്തതിന്റെ കുറവ് പ്രകടമാണ്. ജില്ലകോടതിയോട് ചേർന്നുള്ള ഭാഗങ്ങളിൽ കച്ചവടക്കാരും കുറവാണ്. അടുത്തദിവസം മുതൽ മുല്ലക്കൽ ഗ്രൗണ്ടിലെ കാർണിവലിന് തുടക്കമാകും.
ക്ഷേത്രത്തിൽ ഇന്ന്
നിർമാല്യദർശനം-പുലർച്ച 4.30
ദേവീഭാഗവതര പാരായണം-രാവിലെ 6.30
നാദസ്വരക്കച്ചേരി-രാവിലെ 10.00
പ്രസാദ ഊട്ട്-ഉച്ച. 12.30
ദേവസംഗീതം-ഉച്ച. 1.00
കാഴ്ചശ്രീബലി -വൈകു. 5.30
തിരുവാതിര-രാത്രി 6.45
കലാസന്ധ്യ-രാത്രി 7.30
തീയാട്ട്-രാത്രി 11.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

