പൊലീസ് വാഹനത്തിനുപിന്നിൽ കാറിടിച്ചു; സിവിൽ പൊലീസ് ഓഫിസർക്ക് പരിക്ക്
text_fieldsപൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടം
ചെങ്ങന്നൂർ: മാന്നാർ പൊലീസ് സ്റ്റേഷനിലെ കൺട്രോൾ യൂനിറ്റിന്റെ നിർത്തിയിട്ട ജീപ്പിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ സിവിൽ പൊലീസ് ഓഫിസർ ജഗദീഷിന്റെ വലതുകണ്ണിനും വലതുകാലിനും പരിക്കേറ്റു. ഇയാളെ പരുമല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ അമിതവേഗതത്തിലെത്തി നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിച്ചശേഷം പൊലീസ് ജീപ്പിൽ തട്ടുകയായിരുന്നു. ജീപ്പിന്റെ പിൻഭാഗം തകർന്നു. ഈ സമയം ജീപ്പിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ അജി വി.പണിക്കർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എണ്ണക്കാട് സ്വദേശി സോണിയാണ് കാർ ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന സോണിയുടെ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്. മാന്നാർ പൊലീസ് കേസെടുത്തു.

