പാലമെന്ന വാക്ക് യാഥാർഥ്യത്തിലേക്ക്; വാക്കയിൽനിന്ന് ഇനി ഈസി പാസ്
text_fieldsവാക്കയിൽ പാലം
തുറവൂർ: പഞ്ചായത്തിലെ ഒറ്റപ്പെട്ട പടിഞ്ഞാറെ മനക്കോടം നിവാസികൾക്ക് പാലം എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. പള്ളിത്തോടിനെയും പടിഞ്ഞാറെ മനക്കോടത്തെയും ബന്ധിപ്പിച്ച് പൊഴിച്ചാലിനുകുറുകെ നിർമിക്കുന്ന വാക്കയിൽ പാലത്തിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്.
സമീപ പാതയുടെ നിര്‍മാണംകൂടി പൂര്‍ത്തിയാകുന്നതോടെ പാലം ഉദ്ഘാടനസജ്ജമാകും. 1.45 കോടി ഭൂമി ഏറ്റെടുക്കലിനുവേണ്ടി മാത്രമാണ് മാറ്റിവെച്ചത്. ബോസ്ട്രിങ് ആര്‍ച്ച് മാതൃകയിൽ മനോഹരമായാണ് പാലം രൂപകൽപന ചെയ്തിരിക്കുന്നത്. പാലത്തിന് ഒരു സ്പാനോടുകൂടി 32 മീറ്റര്‍ നീളവും 7.50 മീറ്റര്‍ കാരേജ് വേയുമാണുള്ളത്. ഇരുവശങ്ങളിലായി 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്. ഇരുകരകളിലുമായി 70 മീറ്റര്‍ നീളത്തില്‍ മൂന്ന് സമീപ പാതകളുമുണ്ട്.
കൂടാതെ 80 മീറ്റര്‍ നീളത്തില്‍ മൂന്ന് സര്‍വിസ് റോഡുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമീപ പാതക്കായി 82 സെന്റ് വസ്തു ഏറ്റെടുക്കുന്നതിനുള്ള അനുമതിയും സര്‍ക്കാറില്‍നിന്ന് ലഭിച്ചിട്ടുണ്ട്. 2019 സെപ്റ്റംബറിലാണ് പണി തുടങ്ങിയത്. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
പാലം വരുന്നതോടെ പടിഞ്ഞാറെ മനക്കോടം, വാക്കയില്‍ പ്രദേശവാസികള്‍ക്ക് തുറവൂര്‍, കുത്തിയതോട് ദേശീയ പാതയിലേക്ക് എളുപ്പത്തില്‍ എത്താനാകും. തുറവൂർ ജങ്ഷനിൽനിന്ന് പള്ളിത്തോട്ടിലേക്കുള്ള റൂട്ടിൽ പള്ളിത്തോട് പാലത്തിനു മുമ്പ് ഇടത്തുവശത്തേക്ക് സഞ്ചരിച്ച് ഹേലാപുരം ക്ഷേത്രത്തിന് സമീപത്തുകൂടെ വാക്കയിൽ പാലത്തിലേക്ക് എത്താം. സുന്ദരമായ തുറവൂർ കരിനിലങ്ങളുടെ മധ്യത്തിലൂടെയാണ് പാലത്തിലേക്കുള്ള റോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

