അരൂർ-കുമ്പളങ്ങി കടത്ത് കടവിൽ ബോട്ട് സർവിസ് പുനരാരംഭിച്ചില്ല
text_fieldsഅരൂർ അമ്മനേഴം കുമ്പളങ്ങി ജനത ഫെറിയിൽ സർവിസ് തുടരുന്ന കടത്തുവള്ളം
അരൂർ: അരൂർ-കുമ്പളങ്ങി ചങ്ങാട സർവിസ് നിർത്തിയ കടത്തുകടവിൽ താൽക്കാലികമായി ആരംഭിച്ചവഞ്ചി സർവിസ് ഇപ്പോഴും തുടരുകയാണ്. ജൂലൈ പകുതിയോടെയാണ് യന്ത്രം ഘടിപ്പിച്ച വള്ളം സർവിസ് തുടങ്ങിയത്. ദിവസങ്ങൾക്കുള്ളിൽ നിർത്തിയ ചങ്ങാട സർവിസ് പുനരാരംഭിക്കാൻ കഴിയുമെന്ന് പഞ്ചായത്ത് അധികാരികൾ പറഞ്ഞിരുന്നു. ബോട്ട് ചങ്ങാടത്തിൽ ആവശ്യമായ സീറ്റുകൾ സ്ഥാപിച്ച് രേഖകൾ അധികൃതർക്ക് സമർപ്പിച്ച് കഴിഞ്ഞെന്നാണ് ചങ്ങാട സർവിസ് കരാർ ഏറ്റെടുത്തിരിക്കുന്നവർ പറയുന്നത്. മാരിടൈം സ്കോഡാണ് യാത്രക്കാർക്ക് സുരക്ഷിതത്വം ഇല്ലാത്തതിന്റെ പേരിൽചങ്ങാട സർവിസ് നിർത്തലാക്കാൻ നിർദേശിച്ചത്. മഴയിലും കാറ്റിലും ആഴമുള്ള കായൽ കടക്കാൻ വള്ളം ഉപയോഗിക്കുന്നത് എന്തു സുരക്ഷിതത്വമാണ് നൽകുന്നതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
അരൂർ വ്യവസായ കേന്ദ്രത്തിൽ ദിനേന നൂറുകണക്കിനാളുകൾ കുമ്പളങ്ങിയിൽ നിന്ന് ജോലിക്ക് എത്താറുണ്ട്. കുമ്പളങ്ങി കായൽ കടന്ന് അരൂരിലെത്താൻ മറ്റു മാർഗങ്ങളില്ലാത്തതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

