Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരം ജൂണിൽ തുറക്കും
text_fieldsbookmark_border
നഗരസഭ ശതാബ്ദി മന്ദിരം
ആലപ്പുഴ: നഗരസഭ ശതാബ്ദി മന്ദിരം ജൂണിൽ തുറക്കും. 10 കോടി ചെലവഴിച്ച് രണ്ടരവർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ എന്ന ലക്ഷ്യത്തോടെ അഞ്ച് നിലകളിലായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. കിറ്റ്കോക്കായിരുന്നു നിർമാണ ചുമതല.
2020 ഒക്ടോബറിൽ യു.ഡി.എഫ് ഭരണകാലത്താണ് നിർമാണം തുടങ്ങിയത്. ഭരണംമാറി എൽ.ഡി.എഫ് എത്തിയെങ്കിലും പദ്ധതി ഇഴഞ്ഞു. മന്ദിരം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകിയിരുന്നുവെന്ന് നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ പറഞ്ഞു.
Next Story

