മോഷണശ്രമത്തിനിടെ പ്രതി പിടിയില്‍
text_fieldsആലപ്പുഴ: മാർക്കറ്റിലും കടകളിലും മോഷണം നടത്തിയയാൾ വീണ്ടും നഗരത്തിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ പിടിയിലായി. തിരുവനന്തപുരം ഊരുട്ടമ്പലം കാട്ടാക്കട അമച്ചൽ ഭാഗത്ത് കുന്നത്ത് വിളാകത്ത് വീട്ടിൽ മഹേഷിനെ (30) ഡിവൈ.എസ്.പി എൻ. ജയരാജിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.
ഇയാൾ ഇപ്പോൾ തൃശൂർ വാൽക്കളമ്പ് കണ്ണിച്ചി പരിത ഭാഗത്ത് വാടകക്ക് താമസിച്ചുവരുകയാണ്. കഴിഞ്ഞ ദിവസം വഴിച്ചേരി മാർക്കറ്റ്, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിലും നഗരത്തിലെ വിവിധ കടകളിലെയും മേൽക്കൂരയിലെ ഓടിളക്കിമാറ്റിയും പൂട്ട് കുത്തിത്തുറന്നും മോഷണം നടത്തിയിരുന്നു. ആലപ്പുഴ സൗത്ത്, നോർത്ത് എന്നീ പൊലീസ് സ്റ്റേഷനുകൾ സംയുക്തമായി നടത്തിയ സാധാരണ വേഷത്തിലുള്ള പട്രോളിങ്ങിനിടെയാണ് പ്രതിയെ പിടിയിലായത്.