Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചേ​ർ​ത്ത​ല...

ചേ​ർ​ത്ത​ല കോ​ട​തി​ക്ക​വ​ല​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്; ​'റോ​ഡി​ന്​ വീ​തി​കൂ​ട്ട​ണം, സി​ഗ്​​ന​ൽ വേ​ണം'

text_fields
bookmark_border
ചേ​ർ​ത്ത​ല കോ​ട​തി​ക്ക​വ​ല​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്; ​റോ​ഡി​ന്​ വീ​തി​കൂ​ട്ട​ണം, സി​ഗ്​​ന​ൽ വേ​ണം
cancel

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ന​ഗ​ര​ത്തി​ലേ​ക്കും ന​ഗ​ര​ത്തി​ൽ​നി​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന ജ​ങ്​​ഷ​നാ​യ കോ​ട​തി​ക്ക​വ​ല ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ ന​ട്ടം തി​രി​യു​ന്നു. നാ​ലു​വ​ശ​ത്തു​നി​ന്ന്​ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​വ​രു​ന്ന പ്ര​ധാ​ന ഇ​ട​മാ​യ​തി​നാ​ൽ പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. റോ​ഡി​നു വീ​തി​കൂ​ട്ടി സി​ഗ്​​ന​ൽ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. തി​ര​ക്കു​കൂ​ടു​മ്പോ​ൾ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​നെ​ത്തു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ല​യു​ക​യാ​ണ്. ചേ​ർ​ത്ത​ല-​അ​രൂ​ക്കു​റ്റി റോ​ഡി​ൽ​നി​ന്ന്​ ദേ​ശീ​യ​പാ​ത ഒ​റ്റ​പ്പു​ന്ന ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കോ​ട​തി​ക്ക​വ​ല ജ​ങ്​​ഷ​ൻ​വ​ഴി​യാ​ണ് ന​ഗ​ര​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​ത്.

കെ.​എ​സ്.​ആ​ർ.​ടി.​സി-​സ്വ​കാ​ര്യ ബ​സു​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​പോ​കു​ന്ന​തും ഈ ​ജ​ങ്​​ഷ​ൻ വ​ഴി​യാ​യ​തി​നാ​ൽ രാ​വി​ലെ​യും വൈ​കീ​ട്ടും വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് നേ​രി​ടു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കോ​ട​തി​ക്ക​വ​ല ജ​ങ്​​ഷ​ൻ വ​ഴി​യാ​ണ് പോ​കു​ന്ന​ത്.

നാ​ലു റോ​ഡു​ക​ളി​ൽ​നി​ന്ന്​ വാ​ഹ​ന​ങ്ങ​ൾ ജ​ങ്​​ഷ​നി​ലേ​ക്ക് വ​രു​മ്പോ​ൾ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ നി​ൽ​ക്കു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​പ​ക​ട സാ​ധ്യ​ത​യേ​റെ​യാ​ണ്. റോ​ഡി​നു മ​ധ്യ​ഭാ​ഗ​ത്തു​നി​ന്നാ​ണ് പ​ല​പ്പോ​ഴും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്.

വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​വ​രു​മ്പോ​ൾ റോ​ഡി​ന്റെ വ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റി​നി​ൽ​ക്കാ​ൻ​പോ​ലും ക​ഴി​യാ​തെ വ​രു​ന്നു​ണ്ട്. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി നി​ൽ​ക്കാ​നു​ള്ള സം​വി​ധാ​നം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​യ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trafficCherthala court road
News Summary - Tangle of history at Cherthala court; The road needs to be widened and signaled.
Next Story