Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightടേബിള്‍ ടെന്നിസ്​;...

ടേബിള്‍ ടെന്നിസ്​; ആലപ്പുഴ ഓവറോള്‍ ചാമ്പ്യൻമാർ

text_fields
bookmark_border
ടേബിള്‍ ടെന്നിസ്​; ആലപ്പുഴ ഓവറോള്‍ ചാമ്പ്യൻമാർ
cancel
camera_alt

ഡ്യു​റോ​​​ഫ്ലെ​ക്സ്​-​കേ​ര​ള സ്റ്റേ​റ്റ്​ ആ​ന്‍ഡ് ഇ​ന്റ​ര്‍ ഡി​സ്ട്രി​ക്റ്റ്​ ടേ​ബി​ള്‍ ടെ​ന്നി​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍

ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍മാ​രാ​യ ആ​ല​പ്പു​ഴ ടീം

ആ​ല​പ്പു​ഴ: അ​ഞ്ചു​ദി​വ​സം നീ​ണ്ട ഡ്യു​റോ​ഫ്ല​ക്സ്​-​കേ​ര​ള സ്റ്റേ​റ്റ് ആ​ന്‍ഡ് ഇ​ന്റ​ര്‍ ഡി​സ്ട്രി​ക്റ്റ്​ ടേ​ബി​ള്‍ ടെ​ന്നി​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ആ​ല​പ്പു​ഴ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍മാ​രാ​യി. 71 പോ​യ​ന്‍റ്​ നേ​ടി.

ര​ണ്ടാം​സ്ഥാ​നം തി​രു​വ​ന​ന്ത​പു​ര​ത്തി​നാ​ണ്. ഇ​വ​ർ​ക്ക്​ 35 പോ​യ​ന്‍റു​ണ്ട്. ആ​ല​പ്പു​ഴ​യു​ടെ അ​മീ​ര്‍ അ​ഫ്ത്താ​ബ് ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും റീ​വ അ​ന്ന മൈ​ക്കി​ള്‍ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും സം​സ്ഥാ​ന ചാ​മ്പ്യ​ന്‍മാ​രാ​യി.വൈ.​എം.​സി.​എ എ​ന്‍.​സി. ജോ​ണ്‍ മെ​മ്മോ​റി​യ​ല്‍ ടേ​ബി​ള്‍ ടെ​ന്നി​സ് അ​രീ​ന​യി​ല്‍ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഡ്യു​റോ​ഫ്ല​ക്സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ജോ​ര്‍ജ് എ​ല്‍. മാ​ത്യു സ​മ്മാ​നം ന​ൽ​കി.

ടേ​ബി​ള്‍ ടെ​ന്നി​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (ടി.​ടി.​എ​ഫ്‌.​ഐ) സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്​ പ​ത്മ​ജ എ​സ്. മേ​നോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ടി.​എ.​കെ ഓ​ണ​റ​റി സെ​ക്ര​ട്ട​റി മൈ​ക്കി​ള്‍ മ​ത്താ​യി, എ.​ഡി.​ടി.​ടി.​എ പ്ര​സി​ഡ​ന്റ് ഡോ. ​ബി​ച്ചു എ​ക്‌​സ്. മ​ല​യി​ല്‍, സെ​ക്ര​ട്ട​റി കൃ​ഷ്ണ​ന്‍ വേ​ണു​ഗോ​പാ​ല്‍, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ സു​നി​ല്‍ മാ​ത്യു എ​ബ്ര​ഹാം, ഡ​യ​റ​ക്ട​ര്‍ റോ​ണി മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ടേ​ബി​ള്‍ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കേ​ര​ള (ടി.​ടി.​എ.​കെ), ആ​ല​പ്പു​ഴ ഡി​സ്ട്രി​ക്റ്റ്​ ടേ​ബി​ള്‍ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ന്‍ (എ.​ഡി.​ടി.​ടി.​എ), ആ​ല​പ്പു​ഴ വൈ.​എം.​സി.​എ എ​ന്നി​വ​രാ​യി​രു​ന്നു സം​ഘാ​ട​ക​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:table tennis
News Summary - Table Tennis; Alappuzha overall champions
Next Story