സ്വാമിനാഥൻ റിപ്പോർട്ട്; രാഷ്ട്രീയ പാർട്ടികൾ ആത്മപരിശോധന നടത്തണം -കെ.സി. വേണുഗോപാൽ
text_fieldsആലപ്പുഴ: സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ ആത്മാർഥത കാട്ടിയോയെന്ന് ആത്മപരിശോധന നടത്തണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.
മങ്കൊമ്പ് എൻ.എസ്.എസ് കരയോഗം ഹാളിൽ കോൺഗ്രസ് സംഘടിപ്പിച്ച ഡോ. എം.എസ്. സാമിനാഥൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കാർഷിക സർവകലാശാലക്ക് സ്വാമിനാഥന്റെ പേര് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊടിക്കുന്നിൽ സുരേഷ് എം.പി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ജി. സുധാകരൻ, മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്, മങ്കൊമ്പ് ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ, ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ്, സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ കോഓഡിനേറ്റർ ജിബിൻ തോമസ്, എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡന്റ് ഡോ. പി.കെ. നാരാണയപിള്ള, എസ്.എൻ.ഡി.പി യൂനിയൻ കൺവീനർ സന്തോഷ് ശാന്തി, ഫാ. ജോസഫ് ബംഗ്ലാവുപറമ്പിൽ, വി.പി. നാരായൺകുട്ടി, വി. രാജീവ്, ജോർജ് മാത്യു, കെ. ഗോപകുമാർ എന്നിവർ സംസാരിച്ചു.

