റേഷൻ മറിച്ചുവിൽക്കാനെന്ന് സംശയം; 6000 കിലോ അരി പൊലീസ് പിടിച്ചെടുത്തു
text_fieldsആലപ്പുഴ: റേഷൻ അരി മറിച്ചു വിൽക്കാനെത്തിച്ചെന്ന സംശയത്തെ തുടർന്ന് 6000 കിലോ അരി പൊലീസ് പിടിച്ചെടുത്തു. നഗരത്തിൽ വഴിച്ചേരി മാർക്കറ്റിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിന് സമീപത്തുനിന്നാണ് അരി കണ്ടെത്തിയത്.
ലോറിയിൽ അരി എത്തിച്ച് റോഡിന് സമീപം പാർക്ക് ചെയ്ത നിലയിലായിരുന്നു. 110 ചാക്കുകളിലായിരുന്നു അരി. പൊലീസ് ഇത് റേഷൻ അരിയെന്ന് സ്ഥിരീകരിച്ചു. എന്നാൽ, പൊലീസ് വാദം സപ്ലൈകോ അധികൃതർ തള്ളി. സൗത്ത് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലോറി ഡ്രൈവറെ ചോദ്യംചെയ്തു. എന്നാൽ, ഇയാൾ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

