Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമോഷണ കേസിലെ പ്രതികൾ...

മോഷണ കേസിലെ പ്രതികൾ പിടിയിൽ

text_fields
bookmark_border
മോഷണ കേസിലെ പ്രതികൾ പിടിയിൽ
cancel
camera_alt

ജയരാജ്, ബിജു, പ്രവീൺ

ആലപ്പുഴ: നൂറനാട് ചാരുംമൂട് ജങ്ഷന് സമീപം കടയിൽനിന്ന് തുണികൾ മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതികൾ നൂറനാട് പൊലീസിന്റെ പിടിയിലായി. കൊല്ലം ശാസ്താംകോട്ട തച്ചന്‍റയ്യത്ത് വീട്ടിൽ ജയരാജ് (38), പത്തനംതിട്ട പള്ളിക്കൽ ആതിരാലയം വീട്ടിൽ ബിജു (54), കൊല്ലം കുളത്തൂപ്പുഴ ചരുവിള പുത്തൻ വീട്ടിൽ പ്രവീൺ കിച്ചു എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയോട് കൂടി ചാരുംമൂട് ജങ്ഷന്ന് ഫുട്‌പാത്തിന് സമീപമുളള കട കുത്തിപ്പൊളിച്ച് അകത്ത് കയറിയ പ്രതികൾ 60000 രൂപ വിലവരുന്ന തുണികൾ അപഹരിച്ച് കടന്നു കളയുകയായിരുന്നു.

കട ഉടമയുടെ പരാതിയെ തുടർന്ന് നൂറനാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ മുമ്പും പല മോഷണ കേസുകളിലും പ്രതികളായിരുന്നെന്ന് പൊലീസ് പറഞ്ഞു. നൂറനാട് പൊലീസ് എസ്.എച്ച്. ഒ ഷാം മുരളിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ മിഥുൻ, സുരേഷ് ബാബു, എ.എസ്. റസീന, പ്രതാപ് ചന്ദ്രമേനോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സിജു, സിവിൽ പൊലീസ് ഓഫിസർമാരായ മനു പ്രസന്നൻ, മനുകുമാർ, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlappuzhalocalnewsTheft Case
News Summary - Suspects in custody over theft case
Next Story