Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനാടൻപാട്ടിനിടെ...

നാടൻപാട്ടിനിടെ യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ

text_fields
bookmark_border
നാടൻപാട്ടിനിടെ യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ
cancel
camera_alt

അ​നി​ൽ, ഉ​ദീ​ഷ് കു​മാ​ർ

ചാ​രും​മൂ​ട്: ക​രി​മു​ള​യ്ക്ക​ലി​ൽ നാ​ട​ൻ​പാ​ട്ടി​നി​ടെ യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ പി​ടി​യി​ൽ. ക​റ്റാ​നം വെ​ട്ടി​ക്കോ​ട് ചെ​റു​വ​ള്ളി ത​റ​യി​ൽ ഉ​ധീ​ഷ് കു​മാ​ർ (ഉ​ണ്ണി -43), ക​റ്റാ​നം വെ​ട്ടി​ക്കോ​ട് സേ​ക്ര​ഡ് ഹാ​ർ​ട്ട് ലോ​ഡ്ജ് വീ​ട്ടി​ൽ അ​നി​ൽ (38) എ​ന്നി​വ​രെ​യാ​ണ് നൂ​റ​നാ​ട് സി.​ഐ പി. ​ശ്രീ​ജി​ത്തും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ചു​ന​ക്ക​ര ക​ര​മു​ള​യ്ക്ക​ൽ പ്ര​ശാ​ന്ത് ഭ​വ​ന​ത്തി​ൽ പ്ര​ശാ​ന്തി (37) നാ​ണ്​ മ​ർ​ദ​ന​മേ​റ്റ​ത്. 14 ന് ​രാ​ത്രി കു​ഴി​വി​ള ഭാ​ഗ​ത്ത് നാ​ട​ൻ​പാ​ട്ട് ന​ട​ക്കു​ന്ന​തി​നി​ടെ പ്ര​തി​ക​ളാ​യ ഉ​ധീ​ഷും അ​നി​ലും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. ഇ​രു​വ​രും മ​ദ്യ​ല​ഹ​രി​യാ​യി​രു​ന്നു. ഇ​വ​രെ പി​ടി​ച്ചു മാ​റ്റാ​നാ​ണ് പ്ര​ശാ​ന്ത് എ​ത്തി​യ​ത്. ഇ​തി​നി​ടെ ഇ​രു​വ​രും ചേ​ർ​ന്ന് പ്ര​ശാ​ന്തി​നെ​തി​രെ തി​രി​യു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ട് ക​ഴു​ത്തി​ലും നെ​ഞ്ച​ത്തും മാ​ര​ക​മാ​യി മു​റി​വേ​റ്റ പ്ര​ശാ​ന്തി​ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ ന​ൽ​കി. കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലീ​സ് പ്ര​തി​ക​ളെ ക​റ്റാ​നം, ചാ​രും​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:folk songSuspects arrested
News Summary - Suspects arrested for assaulting youth during folk song Suspects arrested for assaulting youth during folk song
Next Story