ഭക്ഷ്യവിഷബാധയെന്ന് സംശയം; തൃക്കുന്നപ്പുഴയിൽ 13 പേർ ചികിത്സ തേടി
text_fieldsആറാട്ടുപുഴ: തൃക്കുന്നപ്പുഴയിൽ ചൂടും വയറിളക്കവുമായി കുട്ടികളും മുതിർന്നവരും അടക്കം 13 പേർ ചികിത്സ തേടി. ഭക്ഷ്യ വിഷബാധ ആണെന്ന് സംശയിക്കുന്നു. തൃക്കുന്നപ്പുഴ െഗസ്റ്റ് ഹൗസ് ജങ്ഷന് കിഴക്കുഭാഗത്തെ താമസക്കാർക്കാണ് പ്രധാനമായും ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ശരീരത്തിന് ചൂടായിരുന്നു തുടക്കം. പിന്നീട് വയറിളക്കം പിടിപെട്ടു.
തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി വിട്ടു. ആരോഗ്യവകുപ്പ് അധികൃതർ രോഗം ബാധിച്ചവരുടെ വീടുകളിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. വെള്ളത്തിൽ നിന്നും ഉണ്ടായതാകാം എന്നാണ് പ്രാഥമിക നിഗമനം. വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കാൻ ജല അതോറിറ്റിക്ക് വിവരങ്ങൾ കൈമാറി.

