പള്ളി ഇമാമിനുനേരെ ആക്രമണം; പ്രതി റിമാൻഡിൽ
text_fieldsസരിൻ
വടുതല: സായാഹ്ന നമസ്കാരത്തിന് പള്ളിയിലേക്ക് നടന്ന് പോകുകയായിരുന്ന ഇമാമിനെ ആക്രമിച്ചയാളെ കോടതി റിമാൻഡ് ചെയ്തു. വടുതല കണ്ണാറപ്പള്ളി മസ്ജിദിലെ ഇമാം അസീസ് മൗലവിയെയാണ് കണ്ണാറപ്പളളി പള്ളാക്കച്ചിറ സരിൻ (28) ആക്രമിച്ചത്. മീൻ പിടിക്കാനുപയോഗിക്കുന്ന ഇരുമ്പുദണ്ഡ് ഉപയോഗിച്ച് കുത്താനോങ്ങിയപ്പോൾ മൗലവി തടയുകയായിരുന്നു.
തടഞ്ഞുവെക്കുകയും തൊപ്പിയും ഷാളും വലിച്ചു നിലത്തിടുകയും വർഗീയത പ്രചരിപ്പിക്കാൻ പോകുകയാണെന്ന് ആക്രോശിച്ച് ആക്രമണം നടത്തുകയുമായിരുന്നു. കേൾക്കാനറക്കുന്ന അസഭ്യങ്ങളും പറഞ്ഞതെന്നും പൊലീസിന് നൽകിയ മൊഴിയിൽ മൗലവി പറഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ശക്തമായ പ്രതിഷേധമുയരുകയും മുസ്ലിം ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ വടുതലയിൽ പ്രകടനവും നടത്തി. ഒടുവിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

